മകന്റെ വിവാഹത്തിനാണ് അമ്മ ആ ഞെട്ടിക്കുന്ന സത്യം അറിഞ്ഞത്, സംഭവം ഇങ്ങനെ

Web Desk   | Asianet News
Published : Apr 06, 2021, 10:10 PM IST
മകന്റെ വിവാഹത്തിനാണ് അമ്മ ആ ഞെട്ടിക്കുന്ന സത്യം അറിഞ്ഞത്, സംഭവം ഇങ്ങനെ

Synopsis

തനിക്ക് നഷ്ടപ്പെട്ട മകളുടെ കയ്യിലും ഇത് പോലൊരു സമാനമായ മറുക് ഉണ്ടായിരുന്നു. കയ്യിൽ കണ്ട മറുക് കണ്ടിട്ട് അമ്മ പെൺകുട്ടിയുടെ രക്ഷിതാക്കളോട് സംസാരിച്ചു. ഈ പെൺകുട്ടിയെ ഇരുപത് വർഷം മുമ്പ് ദത്തെടുത്ത് വളർത്തിയതാണെന്ന് അവർ അമ്മയോട് പറഞ്ഞു. 

മകന്റെ വിവാഹത്തിനാണ് ഞെട്ടിക്കുന്ന ആ സത്യം അമ്മ അറിഞ്ഞത്. മകന്റെ വധു തന്റെ സ്വന്തം മകളാണെന്ന കാര്യം നിറഞ്ഞ കണ്ണുകളോടെയാണ് ആ അമ്മ കേട്ടത്.  ചൈനയിലെ സുഷോഹു എന്ന സ്ഥലത്താണ് സംഭവം നടന്നത്. മകന്റെ വധുവിന്റെ കയ്യിൽ കണ്ട മറുകാണ് അമ്മയിൽ കൂടുതൽ സംശയം ഉണ്ടാക്കിയത്.

തനിക്ക് നഷ്ടപ്പെട്ട മകളുടെ കയ്യിലും ഇത് പോലൊരു സമാനമായ മറുക് ഉണ്ടായിരുന്നു. കയ്യിൽ കണ്ട മറുക് കണ്ടിട്ട് അമ്മ പെൺകുട്ടിയുടെ രക്ഷിതാക്കളോട് സംസാരിച്ചു. ഈ പെൺകുട്ടിയെ ഇരുപത് വർഷം മുമ്പ് ദത്തെടുത്ത് വളർത്തിയതാണെന്ന് അവർ അമ്മയോട് പറഞ്ഞു. 

റോഡിനരികിൽ ഒറ്റയ്ക്ക് കണ്ട പെൺകുഞ്ഞിനെ ഇവർ എടുത്ത് വളർത്തുകയായിരുന്നു. ഈ സംഭവം കേട്ട് പെൺകുട്ടി അമ്മയും പൊട്ടിക്കരഞ്ഞു. യഥാർത്ഥ രക്ഷിതാക്കളെ കണ്ടെത്തിയതിൽ ഏറെ സന്തോഷമുണ്ടെന്നും മകൾ പറഞ്ഞു.

എന്നാൽ തന്റെ സ്വന്തം സഹോദരനെയാണ് വിവാഹം കഴിച്ചതെന്നുള്ളതായിരുന്നു പെൺകുട്ടിയുടെ സങ്കടം.  എന്നാൽ അവിടെയും ഞെട്ടിപ്പിക്കുന്ന ഒരു ട്വിസ്റ്റ് നടന്നു. ഇവരുടെ വിവാഹത്തിൽ എതിർപ്പില്ല. കാരണം താൻ ദത്തെടുത്ത മകനെയാണ് മകൾ വിവാഹം ചെയ്തതെന്ന് അമ്മ പറഞ്ഞു. 

ഏത് തരം മാസ്ക് ധരിക്കുന്നു എന്നതും കൊവിഡ് പ്രതിരോധത്തില്‍ നിര്‍ണായകം; പഠനം

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ