'ഹമ്പോ വൻ ഉന്നം തന്നെ'; വീണ്ടും വൈറലായി ഗ്രാമീണ വീഡിയോ

By Web TeamFirst Published Jul 1, 2022, 10:15 PM IST
Highlights

ഗ്രാമങ്ങളില്‍ ജീവിക്കുന്നവരെ സംബന്ധിച്ചിടത്തോളം അവര്‍ക്കിതെല്ലാം നിസാരമായ ജോലി തന്നെ. പ്രത്യേകിച്ച് മുതിര്‍ന്ന സ്ത്രീകളെല്ലാം ഇത്തരത്തിലുള്ള ജോലികളില്‍ സജീവമായിരിക്കും. 

ഇന്ത്യയില്‍ ഗ്രാമപ്രദേശങ്ങളില്‍ ( Rural Life )  ഇന്നും കാണുന്നൊരു സംഗതിയാണ് ചാണകം ഉരുട്ടി പരത്തിയെടുത്ത് വറളി ( Cow dung Cake ) തയ്യാറാക്കുന്നത്. ഉണങ്ങിയ ശേഷം കത്തിക്കാൻ ആണ് പ്രധാനമായും ചാണക വറളി ഉപയോഗിക്കുന്നത്. കാണുമ്പോള്‍ നിസാരമായി തോന്നുമെങ്കിലും ഇത് ചെയ്യുന്നതിനും അല്‍പം പരിശീലനം ആവശ്യമാണ്. 

ഗ്രാമങ്ങളില്‍ ജീവിക്കുന്നവരെ സംബന്ധിച്ചിടത്തോളം ( Rural Life ) അവര്‍ക്കിതെല്ലാം നിസാരമായ ജോലി തന്നെ. പ്രത്യേകിച്ച് മുതിര്‍ന്ന സ്ത്രീകളെല്ലാം ഇത്തരത്തിലുള്ള ജോലികളില്‍ സജീവമായിരിക്കും. 

ചാണകം ഉരുട്ടി പരത്തിയെടുത്ത് മതിലില്‍ പറ്റിച്ച് വച്ചാണ് വറളി ( Cow dung Cake )  ഉണ്ടാക്കുന്നത്. ഇത് മതിലില്‍ കൃത്യമായി പറ്റിച്ചുവയ്ക്കാനാണ് കഴിയേണ്ടത്. ഇവിടെയിതാ തന്നെക്കാള്‍ ഇരട്ടയിലധികം ഉയരമുള്ള ഒരു മതിലിലേക്ക് ചാണക വറളി ഉണ്ടാക്കി എറിഞ്ഞ് പതിപ്പിക്കുകയാണ് ഒരു സ്ത്രീ. 

നേരത്തേ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്ന വീഡിയോ തന്നെയാണിത്. ഇപ്പോള്‍ വീണ്ടും ഒരിടവേളയ്ക്ക് ശേഷം ഇത് വൈറലാവുകയാണ്. കാണുമ്പോള്‍ തന്നെ ഏറെ കൗതുകം നിറയ്ക്കുന്ന കാഴ്ചയാണിത്. തന്നെക്കാള്‍ ഇരട്ടിയിലധികം ഉയരമുള്ള മതിലിലേക്ക് കൃത്യമായി നിര തെറ്റാതെയാണിവര്‍ വറളി എറിയുന്നത്. ഇന്ത്യന്‍ ബാസ്കറ്റ് ബോള്‍ ടീമിലേക്ക് ഇവരെ തെരഞ്ഞെടുക്കണമെന്നാണ് ഹാസ്യരൂപത്തില്‍ ഏവരും പറയുന്നത്. 

ഐഎഎസ് ഉദ്യോഗസ്ഥാന അവനീഷ് ശരണ്‍ ഇതേ ക്യാപ്ഷനോടെ ട്വിറ്ററില്‍ വീണ്ടും പങ്കുവച്ചതോടെയാണ് വീണ്ടും ഈ വീഡിയോ പ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട് തുടങ്ങിയിരിക്കുന്നത്. 

 

Indian basket ball team is searching for her. pic.twitter.com/hE2dBy7nAu

— Awanish Sharan (@AwanishSharan)

Also Read:- കുട്ടിയാനയ്ക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യാനെത്തിയ മോഡലിന് കിട്ടിയത് വമ്പൻ 'പണി'

click me!