സാരി ഉടുത്തുള്ള കരണംമറിയല്‍; വീഡി‌യോ വൈറലാകുന്നു

Web Desk   | Asianet News
Published : Dec 02, 2020, 04:00 PM ISTUpdated : Dec 02, 2020, 04:10 PM IST
സാരി ഉടുത്തുള്ള കരണംമറിയല്‍; വീഡി‌യോ വൈറലാകുന്നു

Synopsis

ആകാശ് റാണിസണ്‍ എന്നയാളുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. യുവതി ആറ് തവണയാണ് ചുവടുകളൊന്നും പിഴയ്ക്കാതെ കരണംമറിയുന്നത്. 

സാധാരണ നമുക്ക് കരണം മറിയാൻ  വലിയ ബുദ്ധിമുട്ടൊന്നും ഇല്ല എങ്കിലുംസാരി ഉടുത്തോണ്ട് കുട്ടിക്കരണം മറിയുന്നത് വലിയ ബുദ്ധിമുട്ടാണ് അല്ലെ.  എന്നാൽ ഈ വീഡിയോ ഒന്ന് കണ്ടുനോക്കൂ, അപ്പോൾ മനസിലാകും സാരി ഉടുത്താലും കരണം മറിയാൻ കഴിയുമെന്ന്.  

സാരി ഉടുത്ത് മണലില്‍ കരണംമറിയുന്ന സ്ത്രീയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ബാക്ക്‌ ഫ്‌ളിപ്‌സ് അഥവാ കരണംമറിയല്‍ ജിംനാസ്റ്റ് കുറിച്ച് കേട്ടിട്ടുണ്ടാകും. അസാധാരണ മെയ്‌വഴക്കമുള്ളവര്‍ക്കോ ചെയ്യാന്‍ കഴിയുന്ന ഒന്നാണ് ഇത്. എന്നാൽ ക്യത്യമായി ചെയ്തില്ലെങ്കിൽ വീണ് പരിക്കേൽക്കാനും സാധ്യതയുണ്ട്. 

സാരി ധരിച്ച് ബാക്ക്‌ ഫ്‌ളിപ്‌സ് ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ പലരും കൗതുകത്തോടെ കാണുന്നത്. ആകാശ് റാണിസണ്‍ എന്നയാളുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. യുവതി ആറ് തവണയാണ് ചുവടുകളൊന്നും പിഴയ്ക്കാതെ കരണംമറിഞ്ഞത്. മിലി സര്‍ക്കാര്‍ എന്ന യുവതിയാണ് ഈ പ്രകടനത്തിന് പിന്നില്‍.

''പുരുഷന്മാർക്ക് കഴിയുന്നതെല്ലാം സ്ത്രീകൾക്ക് ചെയ്യാൻ കഴിയും, മാത്രമല്ല അവർ അത് നന്നായി ചെയ്യുന്നു. പുരുഷന്മാർക്ക് ചെയ്യാൻ കഴിയാത്ത പലതും അവർക്ക് ചെയ്യാൻ കഴിയും. മിലി സര്‍ക്കാര്‍ എന്ന യുവതിയെ പരിചയപ്പെടൂ, സാരിയിലാണ് അവര്‍ ബാക്ക്‌ ഫ്‌ളിപ്‌സ് ചെയ്യുന്നത്...'' എന്ന അടിക്കുറിപ്പോടെയാണ് യുവാവ് വീഡിയോ പങ്കുവച്ചത്. വീഡിയോയ്ക്ക്  താഴേ യുവതിയെ അഭിനന്ദിച്ച് കൊണ്ട് നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്. 

 

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ