Latest Videos

China Flood : പ്രളയത്തിനിടെ ശക്തമായ ഒഴുക്കില്‍ നിന്ന് രക്ഷപ്പെടുന്ന യുവതി; ഭയപ്പെടുത്തുന്ന വീഡിയോ

By Web TeamFirst Published Jun 27, 2022, 4:16 PM IST
Highlights

വര്‍ഷാവര്‍ഷം പ്രളയക്കെടുതി നേരിടുന്ന പല സംസ്ഥാനങ്ങളും ഇന്ത്യയില്‍ തന്നെയുണ്ട്. ഇന്ത്യക്ക് പുറത്താണെങ്കില്‍ എല്ലാ വര്‍ഷവും പ്രളയം നേരിടുന്ന രാജ്യങ്ങളുമുണ്ട്. ചൈനയില്‍ ഇത്തരത്തില്‍ സീസണലായി തന്നെ പ്രളയം സംഭവിക്കാറുണ്ട്. 

പോയ വര്‍ഷങ്ങളിലാണ് യഥാര്‍ത്ഥത്തില്‍ പ്രളയമെന്താണെന്ന് നമ്മള്‍ മലയാളികള്‍ ( Kerala Floods )  പഠിക്കുന്നത്. വാര്‍ത്തകളിലും റിപ്പോര്‍ട്ടുകളിലുമെല്ലാം പറഞ്ഞുകേട്ടിട്ടുള്ള പ്രളയം നമ്മുടെ വീട്ടുപടിക്കലെത്തിയതോടെയാണ് ( Kerala Floods )  അതിന്‍റെ കാഠിന്യം നാം തിരിച്ചറിഞ്ഞത്. 

എന്നാല്‍ വര്‍ഷാവര്‍ഷം പ്രളയക്കെടുതി നേരിടുന്ന പല സംസ്ഥാനങ്ങളും ഇന്ത്യയില്‍ തന്നെയുണ്ട്. ഇന്ത്യക്ക് പുറത്താണെങ്കില്‍ എല്ലാ വര്‍ഷവും പ്രളയം നേരിടുന്ന രാജ്യങ്ങളുമുണ്ട്. ചൈനയില്‍ ഇത്തരത്തില്‍ സീസണലായി തന്നെ പ്രളയം സംഭവിക്കാറുണ്ട്. 

ഇക്കുറി പക്ഷേ, ചൈനയിലെ പ്രളയം ( China Floods ) അല്‍പം കൂടി ഗുരുതരമായ രീതിയിലാണ് പോകുന്നത്. കഴിഞ്ഞ 50 വര്‍ഷത്തിനിടെ ആദ്യമായി അതിശക്തമായ വെള്ളക്കെട്ടും ഒഴുക്കും കയറിയ പ്രദേശങ്ങളുണ്ട്. അതുപോലെ മിക്ക നദികളും അപകടകരമാം വിധം നിറഞ്ഞൊഴുകുന്ന കാഴ്ചയും ചൈനയില്‍ ഇപ്പോള്‍ കാണാം. 

മെയ് മാസം പകുതിയോടെയാണ് കനത്ത മഴയെ തുടര്‍ന്ന് ചൈനയില്‍ പ്രളയം ( China Floods )  തുടങ്ങിയത്. പ്രത്യേകിച്ച് തെക്കന്‍ ചൈനയിലാണ് പ്രളയക്കെടുതി കൂടുതലുമുണ്ടായത്. ആയിരക്കണക്കിന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നു. അതുപോലെ ഒഴുക്കില്‍ കുടുങ്ങിയ നിരവധി പേരെ രക്ഷപ്പെടുത്തി. സ്വന്തമെന്ന് പറയാനുണ്ടായിരുന്ന സമ്പാദ്യമെല്ലാം നഷ്ടപ്പെട്ടവരും ഏറെ. 

ഇപ്പോഴിതാ പ്രളയം കനത്ത തിരിച്ചടി സമ്മാനിച്ച ഗ്വാങ്ഡോങ് പ്രവിശ്യയിലെ യിങ്ഡേ എന്ന പ്രദേശത്ത് ഒഴുക്കില്‍ പെട്ട യുവതിയെ രക്ഷാപ്രവര്‍ത്തകര്‍ അതിസാഹസികമായി രക്ഷപ്പെടുത്തുന്നൊരു വീഡിയോ വ്യാപകമായി പ്രചരിച്ചിരിക്കുകയാണ്. 

കണ്ടാല്‍ തന്നെ ഭയം തോന്നുന്ന, അത്രയും ശക്തമായ ഒഴുക്ക്. കയര്‍ കെട്ടിയാണ് രക്ഷാപ്രവര്‍ത്തകര്‍ നീങ്ങുന്നത് തന്നെ. ഈ ഒഴുക്കില്‍ നിന്നാണ് രക്ഷാപ്രവര്‍ത്തകര്‍ ഇവരെ രക്ഷിച്ചിരിക്കുന്നത്. അബദ്ധവശാല്‍ ഒഴുക്കില്‍ പെട്ടതാണ് യുവതി. ഇവര്‍ക്ക് പരുക്കുകളൊന്നും തന്നെ സംഭവിച്ചിട്ടില്ല. 

പ്രളയം എത്രമാത്രം ഭീതീതമായ അവസ്ഥയാണ് സൃഷ്ടിക്കുന്നതിന്‍റെ തെളിവാകുകയാണ് ഈ വീഡിയോ. ഏറ്റവും പ്രധാനപ്പെട്ട രേഖകളും മറ്റും അടങ്ങിയ ബാഗും ഇവര്‍ നഷ്ടപ്പെടുത്താതെ കയ്യില്‍ കരുതിയിരിക്കുന്നത് വീഡിയോയില്‍ കാണാം. പ്രളയം ജീവനുകള്‍ അപഹരിക്കുന്നതിന് പുറമെ മനുഷ്യരുടെ ജീവിതം തന്നെ തകര്‍ക്കുന്നതെങ്ങനെയാണെന്നും ഈ വീഡിയോ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. 

വീഡിയോ കാണാം...

 

 

Also Read:-  ഇറങ്ങല്ലേ എന്ന് കൈകാണിച്ചിട്ടും ട്രെയിനിന് മുമ്പിലേക്കിറങ്ങി; നെഞ്ചിടിപ്പിക്കുന്ന വീഡിയോ

click me!