'സെക്സിനിടെ ഇങ്ങനെ അലറിവിളിക്കുന്നത് നിർത്തൂ...'; യുവതിക്കെതിരെ പരാതിയുമായി അയൽവാസികൾ

Web Desk   | Asianet News
Published : Jan 18, 2021, 08:51 AM ISTUpdated : Jan 18, 2021, 09:00 AM IST
'സെക്സിനിടെ ഇങ്ങനെ അലറിവിളിക്കുന്നത് നിർത്തൂ...';  യുവതിക്കെതിരെ പരാതിയുമായി അയൽവാസികൾ

Synopsis

ആ കത്ത് വായിച്ചപ്പോൾ ആദ്യം തനിക്ക് ചിരിയാണ് വന്നതെന്ന് യുവതി പറയുന്നു. പക്ഷേ അവർ അതിൽ ഉപയോഗിച്ചിരിക്കുന്ന ചില വാക്കുകൾ തന്നെ അസ്വസ്ഥയാക്കിയെന്നും യുവതി പറഞ്ഞു. ‌

ബ്രിട്ടൻ സ്വദേശിയായ യുവതി ട്വിറ്ററിൽ പങ്കുവച്ച ഒരു കത്താണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. പങ്കാളിയുമായി സെക്സിൽ ഏർപ്പെട്ടതിന് തൊട്ടടുത്ത ദിവസമാണ് യുവതിയെ തേടി അയൽവാസികളുടെ കത്ത് എത്തുന്നതെന്ന് ഡെയ്‌‌ലി മെയില്‍ റിപ്പോർട്ട് ചെയ്തു.

ആ കത്ത് വായിച്ചപ്പോൾ ആദ്യം തനിക്ക് ചിരിയാണ് വന്നതെന്ന് യുവതി പറയുന്നു. പക്ഷേ അവർ അതിൽ ഉപയോഗിച്ചിരിക്കുന്ന ചില വാക്കുകൾ തന്നെ അസ്വസ്ഥയാക്കിയെന്നും യുവതി പറഞ്ഞു.

 'സെക്സിനിടയിൽ പന്നിയെ പോലെ അലറിവിളിക്കുന്നത് നിർത്തൂ, ഞങ്ങൾക്ക് അത് അസ്വസ്ഥയുണ്ടാക്കുന്നുണ്ട്' എന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത്. രസകരമായ കുറിപ്പുമായാണ് യുവതി കത്ത് ട്വിറ്ററിൽ പങ്കുവച്ചത്.

അത് ഏറ്റവും മനോഹരമായ ശബ്ദമാണെന്നായിരുന്നു താൻ കരുതിയത് എന്നാണ് യുവതി കുറിച്ചിരിക്കുന്നത്. ആദ്യം ഇത് തമാശയായിട്ടാണ് കണ്ടിരുന്നതെങ്കിലും കത്തിലെ ചില വാക്കുകൾ തന്നെ അൽപ്പം വേദനിപ്പിച്ചെന്ന് യുവതി പറഞ്ഞു. അയൽവാസികൾക്ക് കുറച്ച് കൂടി നല്ല വാക്കുകൾ കത്തിൽ ഉപയോ​ഗിക്കാമായിരുന്നുവെന്നും യുവതി പറയുന്നു.

 

 

അസൂയാലുക്കളായ അയൽവാസികൾ ഉണ്ടായാൽ ഇങ്ങനെയിരിക്കുമെന്നാണ് തന്നോട് പലരും പറയുന്നതെന്നും യുവതി പറഞ്ഞു. അയൽവാസികൾക്ക് കാമസൂത്ര പുസ്തകം വായിക്കാൻ നൽകുന്നത് നല്ലതായിരിക്കുമെന്നാണ് ഒരാൾ യുവതിയെ ആശ്വസിപ്പിച്ചുകൊണ്ട് കമന്റ് ചെയ്തതു.

കത്തിൽ ആവശ്യത്തിന് തിരുത്തലുകൾ വരുത്തി എഴുതിയവർക്ക് തന്നെ തിരിച്ച് അയക്കണമെന്നാണ് മറ്റൊരാൾ കമന്റ് ചെയ്തതു. ട്വിറ്ററിൽ ഇതിനകം 21,000 ലൈക്കുകളും ആയിരത്തിന് മുകളിൽ റീട്വീറ്റുകളുമാണ് ട്വീറ്റിന് ലഭിച്ചിരിക്കുന്നത്.

I personally thought I sounded like the herbal essence woman but go off I guess. pic.twitter.com/4vuNO2rfWw

— Harlot (@sharpbyname8) January 14, 2021

 

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ