കരയിലേയ്ക്ക് വന്ന മുതലയെ ഓടിക്കാൻ കിടിലന്‍ പ്രയോഗവുമായി യുവതി, പേടിച്ചോടി മുതല; വീഡിയോ വൈറല്‍

Published : Nov 16, 2021, 09:30 AM ISTUpdated : Nov 16, 2021, 09:33 AM IST
കരയിലേയ്ക്ക് വന്ന മുതലയെ ഓടിക്കാൻ കിടിലന്‍ പ്രയോഗവുമായി യുവതി, പേടിച്ചോടി മുതല; വീഡിയോ വൈറല്‍

Synopsis

വെള്ളമില്ലാത്ത ഒരു വശത്താണ് സ്ത്രീയും ഒരു നായയും നില്‍ക്കുന്നത്. ഇതിനിടെ നായയെ ലക്ഷ്യമിട്ട് എന്നോണം ഒരു മുതല വെള്ളക്കെട്ടിലൂടെ നീന്തിയെത്തുന്നത് കാണാം. 

മുതലകളെ (crocodile) എല്ലാവർക്കും ഭയമാണ്. ഇഴജന്തുക്കളിൽ നമ്മെ ഏറെ പേടിപ്പെടുത്തുന്നതും ആക്രമിക്കാന്‍ സാധ്യതയുള്ള ജീവിയുമാണ് ഇവ. ഇപ്പോഴിതാ മുതലയെ ഓടിക്കാൻ ഒരു യുവതി (Woman) പരീക്ഷിച്ച വിദ്യ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ (social media) വൈറലാകുന്നത്. 

പുഴയാണെന്ന് തോന്നുന്ന ഒരു പശ്ചാത്തലത്തിലാണ് സംഭവം നടക്കുന്നത്. വെള്ളമില്ലാത്ത ഒരു വശത്താണ് യുവതിയും ഒരു നായയും നില്‍ക്കുന്നത്. ഇതിനിടെ നായയെ ലക്ഷ്യമിട്ട് എന്നോണം ഒരു മുതല വെള്ളക്കെട്ടിലൂടെ നീന്തിയെത്തുന്നത് കാണാം. 

മുതല അടുത്തെത്തിയതോടെ യുവതി തന്‍റെ 'ആയുധം' എടുത്തു. അതേ, തന്‍റെ ചെരുപ്പൂരി കയ്യിൽ പിടിച്ചു. ശേഷം യുവതി കയ്യിലെടുത്ത ചെരുപ്പ് മറുകയ്യിൽ തട്ടി ശബ്ദമുണ്ടാകുന്നതും വീഡിയോയില്‍  കാണാം. മുതല ഉടന്‍ തന്നെ സ്ഥലം വിടുന്നതും വീഡിയോയിൽ വ്യക്തമാണ്.

 

 

37 സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ട്വിറ്ററിലൂടെയാണ് പ്രചരിക്കുന്നത്. വീഡിയോ ഇതിനോടകം 19 ലക്ഷത്തോളം പേരാണ് കണ്ടത്. യുവതിയുടെ ധൈര്യത്തെയും ചെരിപ്പ് പ്രയോഗത്തെയും പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. 

Also Read: ഉടമസ്ഥനൊപ്പം 'ഡാന്‍സ്' ചെയ്യുന്ന കുഞ്ഞന്‍ പട്ടിക്കുഞ്ഞ്; രസകരമായ വീഡിയോ

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ