Viral Video : തുപ്പല്‍ കൊണ്ട് ഫോണ്‍ 'അണ്‍ലോക്ക്' ചെയ്യുന്ന യുവതി; വീഡിയോ

Published : May 04, 2022, 05:11 PM IST
Viral Video : തുപ്പല്‍ കൊണ്ട് ഫോണ്‍ 'അണ്‍ലോക്ക്' ചെയ്യുന്ന യുവതി; വീഡിയോ

Synopsis

നമ്മള്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകള്‍ സ്വകാര്യത മാനിച്ച് 'ലോക്ക്' ചെയ്ത് വയ്ക്കാറുണ്ട്, അല്ലേ? ഒന്നുകില്‍ നമ്പരുകളാകാം, അതല്ലെങ്കില്‍ ഫിംഗര്‍ പ്രിന്റാകാം, അതുമല്ലെങ്കില്‍ പാറ്റേണുമാകാം. ഇങ്ങനെ ഏതെങ്കിലുമൊരു രീതി ഉപയോഗിച്ച് ഫോണ്‍ 'ലോക്ക്' ചെയ്യാം. ഇത് 'അണ്‍ലോക്ക്' ചെയ്യുന്നതും അതിന് അനുസരിച്ച് തന്നെയായിരിക്കും

ഓരോ ദിവസവും വ്യത്യസ്തങ്ങളായ എത്രയോ തരം വീഡിയോകളാണ് ( Viral Video ) സമൂഹമാധ്യമങ്ങളിലൂടെ നാം ( Social Media ) കാണുന്നത്. ഇവയില്‍ പലതും നമുക്ക് അതിശയമായോ അവിശ്വസനീയമായോ തോന്നിയേക്കാം. പലതിലും നമുക്ക് വിശദീകരണം നല്‍കാന്‍ പോലും സാധിക്കാതെ വരാം. അത്തരം വീഡിയോകളെല്ലാം തന്നെ ചുരുങ്ങിയ സമയത്തിനകം സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുമുണ്ട്.

ഈ രീതിയില്‍ ട്വിറ്ററില്‍ വൈറലായൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. നമ്മള്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകള്‍ സ്വകാര്യത മാനിച്ച് 'ലോക്ക്' ചെയ്ത് വയ്ക്കാറുണ്ട്, അല്ലേ? ഒന്നുകില്‍ നമ്പരുകളാകാം, അതല്ലെങ്കില്‍ ഫിംഗര്‍ പ്രിന്റാകാം, അതുമല്ലെങ്കില്‍ പാറ്റേണുമാകാം. ഇങ്ങനെ ഏതെങ്കിലുമൊരു രീതി ഉപയോഗിച്ച് ഫോണ്‍ 'ലോക്ക്' ചെയ്യാം. ഇത് 'അണ്‍ലോക്ക്' ചെയ്യുന്നതും അതിന് അനുസരിച്ച് തന്നെയായിരിക്കും. 

എന്നാല്‍ ഒരു യുവതി തന്റെ ഫോണ്‍ തുപ്പലുപയോഗിച്ച് 'അണ്‍ലോക്ക്' ചെയ്യുന്നതാണ് ഈ വീഡിയോയിലുള്ളത്. യുഎസിലെ മിയാമിയില്‍ നിന്നാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. തിരക്കുള്ള ഒരു പബ്ബിന് മുമ്പിലാണ് യുവതി. അവിടെ സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചിലവിടുന്നതിനിടെയാണ് വിചിത്രമായ ഈ 'അണ്‍ലോക്കിംഗ്' യുവതി പരസ്യമായി ചെയ്തത്. 

ഫോണെടുത്ത് 'ലോക്ക്' ആയി വച്ചിരിക്കുന്ന നമ്പരുകളിലേക്ക് ഓരോന്നിലേക്കും തുപ്പല്‍ ഒഴിക്കുകയാണ് യുവതി. എല്ലാ നമ്പരുകളിലും തുപ്പല്‍ വീണുകഴിയുമ്പോള്‍ ഫോണ്‍ 'അണ്‍ലോക്ക്' ആകുന്നു. കണ്ടുനില്‍ക്കുന്നവരെല്ലാം യുവതിയുടെ അവിശ്വസനീയായ ഫോണ്‍ 'അണ്‍ലോക്കിംഗ്' രീതിയോട് അമ്പരപ്പോടെയാണ് പ്രതികരിക്കുന്നത്. യുവതി പക്ഷേ ചിരിയോടെ വായ തുടച്ച് അങ്ങനെ തന്നെ നില്‍ക്കുന്നു. 

സമ്മിശ്രമായ പ്രതികരണമാണ് സമൂഹമാധ്യങ്ങളില്‍ യുവതിക്ക് ലഭിച്ചിരിക്കുന്നത്. ഇനിയൊരിക്കലും മറ്റൊരാളുടെ ഫോണ്‍ തൊടില്ലെന്ന് പറഞ്ഞവരും, റിലേഷന്‍ഷിപ്പുകള്‍ പോലും യുവതിയുടെ തുപ്പലിനോളം ശക്തമല്ലെന്ന് ട്രോളിയവരുമെല്ലാം ഇക്കൂട്ടത്തിലുള്‍പ്പെടുന്നു. എന്തായാലും വിചിത്രമാ വീഡിയോ ഒന്ന് കണ്ടുനോക്കൂ...

 

Also Read:- തലമുടിയിൽ തുപ്പി ഹെയർ സ്റ്റൈൽ ചെയ്ത് ജാവേദ് ഹബീബ്; നടപടി വേണമെന്ന് വനിതാ കമ്മീഷൻ

 

ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും രഹസ്യം സ്വന്തം മൂത്രം കുടിക്കുന്നത്, യുവാവിന്റെ വിചിത്രവാദം... സ്വന്തം മൂത്രം കുടിച്ചുകൊണ്ട് ആരോഗ്യവും യൗവ്വനവും നിലനിര്‍ത്താനാകുമെന്ന അവകാശവാദവുമായി ഒരാള്‍. തന്റെ ആരോഗ്യത്തിന്റെ രഹസ്യം ഈ മൂത്രംകുടിയാണ് എന്നാണ് 34 -കാരനായ ഹാരി മതാദീന്റെ വാദം. ഇത് തന്നെ 10 വയസ്സ് ചെറുപ്പമാക്കുന്നുവെന്ന് ഹാംഷെയറില്‍ നിന്നുള്ള അയാള്‍ അവകാശപ്പെടുന്നു. 2016 മുതലാണ് അയാള്‍ ഈ ശീലം ആരംഭിച്ചത്. അതിനുശേഷം സോഷ്യല്‍ ആങ്‌സൈറ്റി ഉള്‍പ്പെടെയുള്ള മാനസിക പ്രശ്‌നങ്ങളില്‍ നിന്ന് സുഖം പ്രാപിച്ചതായി അയാള്‍ പറയുന്നു. തന്റെ എല്ലാ ആരോഗ്യപ്രശ്നങ്ങളും അപ്രത്യക്ഷമായെന്നും, സംശയമുണ്ടെങ്കില്‍ എല്ലാവരും ഇതൊന്ന് പരീക്ഷിച്ച് നോക്കാനും അയാള്‍ പറയുന്നു. 'മൂത്രം കുടിക്കുന്നത് എന്റെ തലച്ചോറിനെ ഉണര്‍ത്തുകയും വിഷാദത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു' ഹാരി പറഞ്ഞു... Read More...

PREV
click me!

Recommended Stories

ഇന്ത്യൻ സ്കിൻ ടോണിന് യോജിച്ച 5 ലിപ്സ്റ്റിക് ഷേഡുകൾ; ഇവ പരീക്ഷിച്ചു നോക്കൂ
കൺപീലികൾക്ക് വോളിയം കൂട്ടാൻ അറിഞ്ഞിരിക്കേണ്ട ചില മസ്കാര ഹാക്കുകൾ