മയിലിന് കയ്യില്‍ അരിമണി കൊടുക്കുന്ന പച്ചക്കറി കച്ചവടക്കാരി; വീഡിയോ വൈറല്‍

Published : Aug 02, 2020, 03:06 PM ISTUpdated : Aug 02, 2020, 03:08 PM IST
മയിലിന് കയ്യില്‍ അരിമണി കൊടുക്കുന്ന പച്ചക്കറി കച്ചവടക്കാരി; വീഡിയോ വൈറല്‍

Synopsis

രാജസ്ഥാനില്‍ നിന്നുള്ള ഈ ദൃശ്യം ടിങ്കു വെങ്കിട്ടേഷ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പ്രചരിച്ചത്. 

കരുണയും സഹജീവിസ്‌നേഹവും വിളിച്ചോതുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു നേരത്തെ അന്നത്തിനായി വഴിയരികിലിരുന്ന് പച്ചക്കറി വില്‍പ്പന നടത്തുന്നൊരു സ്ത്രീ, തന്‍റെ അരികില്‍ വിശന്ന് വലഞ്ഞെത്തിയ ഒരു മയിലിന് ഭക്ഷണം കൊടുക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. 

രാജസ്ഥാനില്‍ നിന്നുള്ള ഈ ദൃശ്യം ടിങ്കു വെങ്കിട്ടേഷ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പ്രചരിച്ചത്. 'അവര്‍ ഹൃദയം കൊണ്ട് സമ്പന്നയാണ്' എന്നും ടിങ്കു കുറിച്ചിരുന്നു. 

വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന വളരെ കുറച്ച് ഭക്ഷണത്തില്‍ നിന്നാണ് അരിമണികള്‍ അവര്‍ ആ മയലിന് നല്‍കിയത്. കയ്യില്‍ വച്ചുകൊടുത്ത ധാന്യങ്ങള്‍  കൊത്തിതിന്നുന്ന മയിലിനെയും വീഡിയോയില്‍ കാണാം. അരിമണികള്‍ തീരുമ്പോഴും അവര്‍ വീണ്ടും വീണ്ടും നല്‍കികൊണ്ടിരുന്നു. 

 

വീഡിയോ പങ്കുവച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സ്ത്രീയെ അഭിനന്ദിച്ച്  നിരവധി പേര്‍ കമന്‍റുകളും റീട്വീറ്റുകളും ചെയ്തു.  

Also Read: മയിലിന് കയ്യില്‍ തീറ്റ കൊടുക്കുന്നയാള്‍; കൗതുകമായി വീഡിയോ...

PREV
click me!

Recommended Stories

ഫേസ് സെറം വാങ്ങാൻ പ്ലാനുണ്ടോ? ബിഗിനേഴ്സ് അറിയേണ്ട ചില കാര്യങ്ങൾ
സ്നേഹത്തോടെ ഒന്ന് ചേർത്തുപിടിക്കാം; ഇന്ന് നാഷണൽ ഹഗ്ഗിങ് ഡേ! ഒരു കെട്ടിപ്പിടുത്തത്തിൽ ഇത്രയൊക്കെയുണ്ടോ?