പിറന്നാളാഘോഷത്തിന് നൃത്തം ചെയ്യുന്നതിനിടെ തറയിടിഞ്ഞ് എച്ചില്‍ക്കുഴിയിലേക്ക്; വീഡിയോ വൈറല്‍

Published : Oct 02, 2022, 11:49 PM IST
പിറന്നാളാഘോഷത്തിന് നൃത്തം ചെയ്യുന്നതിനിടെ തറയിടിഞ്ഞ് എച്ചില്‍ക്കുഴിയിലേക്ക്; വീഡിയോ വൈറല്‍

Synopsis

തീര്‍ത്തും നിസാരമായി വേണമെങ്കില്‍ ഇത്തരം വീഡിയോകളെ നമുക്ക് തള്ളിക്കളയാം. എന്നാലിവ ഓര്‍മ്മപ്പെടുത്തുന്ന പലതുമുണ്ട്. അപ്രതീക്ഷിതമായി നമ്മുടെ ജീവിതത്തില്‍ നാം നേരിട്ടേക്കാവുന്ന പ്രശ്നങ്ങള്‍- പ്രതിസന്ധികള്‍- അപകടങ്ങള്‍, ഈ ഘട്ടങ്ങളിലെല്ലാം എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം- എങ്ങനെ കൈകാര്യം ചെയ്യണം തുടങ്ങി പലതും ഓര്‍ക്കാൻ സെക്കൻഡുകള്‍ ദൈര്‍ഘ്യമുള്ളൊരു വീഡിയോ മതി.

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ തരം വീഡിയോകളാണ് നാം കാണാറ്. ഇവയില്‍ പലതും താല്‍ക്കാലിമായ ആസ്വാദനം മാത്രം ലക്ഷ്യമിട്ട് കാഴ്ചക്കാരെ കൂട്ടാനായി വ്യാജമായി ചെയ്യുന്നവയാകാറുണ്ട്. എന്നാല്‍ മറ്റ് ചിലതാകട്ടെ, നമ്മെ ഒരുപാട് ചിന്തിപ്പിക്കുകയും പലതും പഠിപ്പിക്കുകയും ചെയ്യുന്നവയായിരിക്കും.

തീര്‍ത്തും നിസാരമായി വേണമെങ്കില്‍ ഇത്തരം വീഡിയോകളെ നമുക്ക് തള്ളിക്കളയാം. എന്നാലിവ ഓര്‍മ്മപ്പെടുത്തുന്ന പലതുമുണ്ട്. അപ്രതീക്ഷിതമായി നമ്മുടെ ജീവിതത്തില്‍ നാം നേരിട്ടേക്കാവുന്ന പ്രശ്നങ്ങള്‍- പ്രതിസന്ധികള്‍- അപകടങ്ങള്‍, ഈ ഘട്ടങ്ങളിലെല്ലാം എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം- എങ്ങനെ കൈകാര്യം ചെയ്യണം തുടങ്ങി പലതും ഓര്‍ക്കാൻ സെക്കൻഡുകള്‍ ദൈര്‍ഘ്യമുള്ളൊരു വീഡിയോ മതി. അത്തരത്തിലൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

ബ്രസീലിലെ അഗോയിനാസില്‍ നിന്നാണിത് പകര്‍ത്തിയിരിക്കുന്നത്. ഒരു പിറന്നാളാഘോഷത്തിനിടെ അപ്രതീക്ഷിതമായി സംഭവിച്ച അപകടമാണ് വീഡിയോയിലുള്ളത്. പുറത്ത് വച്ചാണ് ആഘോഷം നടക്കുന്നത്. ഇതിനിടെ വട്ടത്തില്‍ ചേര്‍ന്നുനിന്ന് നൃത്തം ചെയ്യുകയായിരുന്നു ഒരു സംഘം സ്ത്രീകള്‍. 

വൃത്താകൃതിയില്‍ നിന്ന് പരസ്പരം ചേര്‍ത്തുപിടിച്ച് ചാടിക്കൊണ്ടിരിക്കുകയാണിവര്‍. പെടുന്നനെ ഇവര്‍ നൃത്തം ചെയ്തുകൊണ്ടിരുന്ന തറ വൃത്താകൃതിയില്‍ തന്നെ തകര്‍ന്ന് താഴേക്ക് വീഴുകയാണ്. ഒരു എച്ചില്‍ക്കുഴിയാണ് ഇതിനകത്തുള്ളത്. ഇതിലേക്ക് സ്ത്രീകള്‍ വീഴുകയാണ്. 

ഇത്രയുമാണ് വീഡിയോയിലുള്ളത്. എന്തായാലും അപകടത്തില്‍ ആര്‍ക്കും കാര്യമായ പരുക്കേറ്റിട്ടില്ല. ഈ സ്ഥലത്ത് ഇതിന് മുമ്പ് ഇങ്ങനെയൊരു അപകടം പതിയിരിക്കുന്നതായി ഒരു സൂചന പോലും ലഭിച്ചിട്ടില്ലെന്നും എങ്ങനെയാണ് ഇങ്ങനെയൊരു അപകടം സംഭവിച്ചതെന്ന് അറിയില്ലെന്നുമാണ് കൂട്ടത്തിലുണ്ടായിരുന്ന ഒരു സ്ത്രീ പിന്നീട് വീഡിയോ വൈറലായതിന് ശേഷം മാധ്യമങ്ങളോട് വിശദീകരിച്ചത്.

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് സമാനമായ രീതിയില്‍ റോഡികിലൂടെ നടന്നുവരികയായിരുന്നയാള്‍ സ്ലാബ് തകര്‍ന്ന് താഴേക്ക് വീഴാൻ പോകുന്നതായി ഒരു വീഡിയോ വൈറലായിരുന്നു. ആരും ചിന്തിക്കാത്ത രീതിയിലുള്ളൊരു അപകടമായിരുന്നു അതും. എന്നാല്‍ തലനാരിഴയ്ക്ക് അപകടത്തില്‍ നിന്ന് കാല്‍നടയാത്രക്കാൻ രക്ഷപ്പെട്ടു. 

ഇത്തരം അപകടങ്ങള്‍ ഒരിക്കലും മുൻകൂട്ടി പ്രവചിക്കുക സാധ്യമല്ല. എങ്കില്‍ പോലും ചെറിയ കരുതല്‍- ശ്രദ്ധ എല്ലാം നമുക്ക് ഗുണകരമായി വരാം. ഒപ്പം തന്നെ പുതുക്കിയിട്ടില്ലാത്ത നടപ്പാതകള്‍ പോലുള്ള കോണ്‍ക്രീറ്റ് ചെയ്തയിടങ്ങളിലൂടെ പോകുമ്പോഴും അത്തരം സ്ഥലങ്ങളില്‍ ജോലിയടക്കമുള്ള പ്രവര്‍ത്തികളിലേര്‍പ്പെടുമ്പോഴുമെല്ലാം ഈ അപകടസാധ്യത മുന്നില്‍ കണ്ട് ജാഗ്രതയോടെ നീങ്ങാം. എന്തെങ്കിലും തരത്തിലുള്ള അപാകതകള്‍ കണ്ടെത്തിയാല്‍ ബന്ധപ്പെട്ടവരോട് അത് പരിഹരിച്ചുതരാനും ആവശ്യപ്പെടണം.

വീഡിയോ... 

 

Also Read:- റോഡിലൂടെ നടക്കുമ്പോള്‍ ഒരിക്കലും ഇങ്ങനെ ചെയ്യല്ലേ; കാണേണ്ട വീഡിയോ

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ