റോ‍ഡിൽ നിറയെ ഉപയോ​ഗിച്ച കോണ്ടങ്ങൾ, മൂത്രം നിറച്ച കുപ്പികൾ, മലവിസർജനം ; ജോലിക്കെത്തുന്ന തൊഴിലാളികൾ പറയുന്നത്...

By Web TeamFirst Published Jan 21, 2020, 11:35 AM IST
Highlights

ദുർഗന്ധം കാരണം റോഡിൽ നടക്കാൻ പറ്റാത്ത അവസ്ഥയാണെന്നും ഉപയോ​ഗിച്ച കോണ്ടങ്ങൾ ആളുകൾ നടക്കുന്ന ഇടങ്ങളിലാണ് ഉപേക്ഷിക്കുന്നതെന്നും അവർ പറയുന്നു.
 

ജോലി കഴിഞ്ഞ് പോകുന്ന സമയം മലവിസർജനം, മൂത്രക്കുപ്പികൾ, ഉപയോഗിച്ച കോണ്ടങ്ങളും മറ്റും തള്ളാനുള്ള സ്ഥലമായി ലോറി ഡ്രൈവർമാർ വടക്കു പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ മേഴ്സിസൈഡ് എന്ന കൗണ്ടിയിലെ നെൽസൺ പാർക്ക് എന്ന തെരുവിനെ കാണുന്നുവെന്നാണ് തൊഴിലാളികൾ ആരോപിക്കുന്നത്. 

ഇപ്പോൾ റോഡിലൂടെ നടക്കാൻ പറ്റാത്ത അവസ്ഥയാണെന്നും അവർ പറയുന്നു. റോഡിൽ നിറയെ മലം, മൂത്രം നിറച്ച കുപ്പികൾ, ഉപയോ​ഗിച്ച കോണ്ടങ്ങൾ എന്നിവ മാത്രമാണെന്നും തൊഴിലാളികൾ ആരോപിച്ചു. ദുർഗന്ധം കാരണം റോഡിൽ നടക്കാൻ പറ്റാത്ത അവസ്ഥയാണെന്നും ഉപയോ​ഗിച്ച കോണ്ടങ്ങൾ ആളുകൾ നടക്കുന്ന ഇടങ്ങളിലാണ് ഉപേക്ഷിക്കുന്നതെന്നും അവർ പറയുന്നു.

 താനും മറ്റ് സഹപ്രവർത്തകരും പ്രാദേശിക അതോറിറ്റിക്ക് ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയിട്ടുണ്ടെങ്കിലും അവർ പ്രതികരിക്കുന്നില്ലെന്നാണ് തൊഴിലാളികൾ ആരോപിക്കുന്നത്. കോണ്ടങ്ങളും മാലിന്യങ്ങൾ ഇടാൻ പ്രത്യേക ഇടങ്ങളുണ്ട്, മലവിസർജനത്തിന് ടോയ്ലറ്റും ഉണ്ട്. എന്നിട്ടും എന്തിനാണ് ഇവർ ഇങ്ങനെ ചെയ്യുന്നതെന്ന് തൊഴിലാളികൾ ചോദിക്കുന്നു. 

ഈ പ്രശ്നം വലിയ ​ഗൗരവമായി തന്നെ ഞങ്ങൾ കാണുന്നു, ഇതിന് ഉടൻ തന്നെ പരിഹാരം കണ്ടെത്തുമെന്ന് സെഫ്ടൺ കൗൺസിലിന്റെ വക്താവ് പറഞ്ഞു. ഈ പ്രശ്നത്തെ എങ്ങനെ പരിഹരിക്കാമെന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നുണ്ടെന്ന് അധികൃതർ പറയുന്നു.

click me!