ഇന്ന് ലോക ബാലവേല വിരുദ്ധ ദിനം; ബാലവേല അവസാനിപ്പിക്കാം, കുട്ടികളെ സംരക്ഷിക്കാം

By Web TeamFirst Published Jun 12, 2021, 1:52 PM IST
Highlights

കുട്ടികൾ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും അത് അവസാനിപ്പിക്കുന്നതിനുള്ള പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനുമായാണ് ജൂൺ 12 ലോക ബാലവേല വിരുദ്ധ ദിനമായി ആചരിക്കുന്നത്.

ലോകം കൊവിഡ് ഭീതിക്കിടയിലൂടെ കടന്ന് പോകുന്നതിനിടെയാണ് ഇത്തവണ അന്തർദേശീയ ബാലവേല വിരുദ്ധ ദിനമെത്തുന്നത്. ഏറ്റവും പുതിയ കണക്ക് പ്രകാരം ലോകത്താകമാനം 160 ദശലക്ഷം കുട്ടികള്‍ക്കാളാണ് ബാലവേല ചെയ്യുന്നതെന്നാണ് ഇന്റര്‍നാഷണൽ ലേബര്‍ ഓര്‍ഗനൈസേഷൻ വ്യക്തമാക്കുന്നത്. 

ബാലവേലയിൽ അഞ്ച് മുതൽ 11 വയസുവരെ പ്രായത്തിലുള്ള കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വര്‍ദ്ധനവുണ്ടായതതായി റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നു. കുട്ടികൾ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും അത് അവസാനിപ്പിക്കുന്നതിനുള്ള പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനുമായാണ് ജൂൺ 12 ലോക ബാലവേല വിരുദ്ധ ദിനമായി ആചരിക്കുന്നത്.

 ബാലവേലയിലേക്ക് കുട്ടികളെ തള്ളിവിടുന്ന സാഹചര്യങ്ങൾ മനസ്സിലാക്കുകയും കുട്ടികൾക്ക് നേരിടേണ്ടി വരുന്ന മാനസികവും ശാരീരികവുമായ പ്രശ്നങ്ങളെക്കുറിച്ച് പൊതു സമൂഹത്തിൽ അറിവ് വളർത്തുകയുമാണ് ഈ ദിനം ആചരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.  

ലോകമെമ്പാടുമുള്ള നൂറോളം രാജ്യങ്ങൾ ഇന്ന് (ജൂൺ 12) ലോക ബാലവേല വിരുദ്ധ ദിനമായി ആചരിക്കുന്നു. കൊവിഡ് കാലത്ത് കുട്ടികളെ സംരക്ഷിക്കുക എന്നതാണ് കഴിഞ്ഞ വർഷത്തെ ബാലവേല വിരുദ്ധ ദിനം മുന്നോട്ട് വച്ച ആശയം. 

click me!