'കാണാന്‍ ചെറുതായിരിക്കാം, പക്ഷേ ഹൃദയം കൊണ്ട് ഞാന്‍ വലിയവനാണ്...'

By Web TeamFirst Published May 13, 2020, 2:47 PM IST
Highlights

2010ലാണ് നിനോ ആദ്യമായി ഈ റെക്കോര്‍ഡിനുടമയാകുന്നത്. എന്നാല്‍ അത് കഴിഞ്ഞ് ആറ് മാസം പിന്നിട്ടപ്പോഴേക്കും നിനോയുടെ റെക്കോര്‍ഡ് ഭേദിച്ചുകൊണ്ട് മറ്റൊരു 'കുഞ്ഞന്‍ മനുഷ്യന്‍' രംഗത്തെത്തി. നേപ്പാള്‍ സ്വദേശിയായ ഖഗേന്ദ്ര ഥാപ മാഗര്‍ എന്നയാളായിരുന്നു അത്. രണ്ടടി, 2.41 ഇഞ്ച് മാത്രമായിരുന്നു ഖഗേന്ദ്രയുടെ ഉയരം

ലോകത്തിലെ ഏറ്റവും കുറിയ മനുഷ്യനുള്ള ഗിന്നസ് റെക്കോര്‍ഡ് പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും കരസ്ഥമാക്കിയിരിക്കുകയാണ് കൊളംബിയക്കാരനായ നിനോ ഹെര്‍ണാണ്ടസ്. 72.10 സെന്റിമീറ്റര്‍ അഥവാ രണ്ടടി, നാലിഞ്ചാണ് ഈ മുപ്പത്തിനാലുകാരന്റെ ഉയരം. 

2010ലാണ് നിനോ ആദ്യമായി ഈ റെക്കോര്‍ഡിനുടമയാകുന്നത്. എന്നാല്‍ അത് കഴിഞ്ഞ് ആറ് മാസം പിന്നിട്ടപ്പോഴേക്കും നിനോയുടെ റെക്കോര്‍ഡ് ഭേദിച്ചുകൊണ്ട് മറ്റൊരു 'കുഞ്ഞന്‍ മനുഷ്യന്‍' രംഗത്തെത്തി. നേപ്പാള്‍ സ്വദേശിയായ ഖഗേന്ദ്ര ഥാപ മാഗര്‍ എന്നയാളായിരുന്നു അത്. രണ്ടടി, 2.41 ഇഞ്ച് മാത്രമായിരുന്നു ഖഗേന്ദ്രയുടെ ഉയരം. 

 


(ഖഗേന്ദ്ര ഥാപ മാഗർ...)

 

ഇക്കഴിഞ്ഞ ജനുവരിയില്‍ ന്യുമോണിയ ബാധിച്ച് ഖഗേന്ദ്ര മരണത്തിന് കീഴടങ്ങിയതോടെയാണ് ലോകത്തിലെ ഏറ്റവും കുറിയ മനുഷ്യന്‍ എന്ന റെക്കോര്‍ഡ് വീണ്ടും നിനോയെ തേടിയെത്തിയത്. മുപ്പത്തിനാലാം പിറന്നാള്‍ ദിനത്തില്‍ തന്നെ ഈ വാര്‍ത്തയെത്തി എന്നത് ആകസ്മികത. 

'ഞാനാഗ്രഹിക്കുന്ന എന്തും എനിക്ക് നേടാനാകും. എന്റെ മനസിനെ ഞാനതിന് പരിശീലിപ്പിച്ചിട്ടുണ്ട്. വലിപ്പവും ഉയരവുമൊന്നുമല്ല കാര്യം. എന്നെ സ്‌നേഹിക്കുന്നവരെയെല്ലാം എനിക്ക് കാണണം, കാഴ്ചയിലേ ഞാന്‍ ചെറുതാകുന്നുള്ളൂ, ഹൃദയം കൊണ്ട് വലിയവനാണ്...'- നിനോ പറയുന്നു. 

 

 

കൊവിഡ് 19 വ്യാപനത്തിനും ലോക്ഡൗണിനുമെല്ലാം മുമ്പ് തന്നെ ലോക റെക്കോര്‍ഡ് തിരിച്ചെടുത്തതിന്റെ അറിയിപ്പ് നിനോയ്ക്ക് കിട്ടിയിരുന്നു. ഗിന്നസ് സാക്ഷ്യപത്രം നല്‍കുന്ന ചടങ്ങും ഇതിന് മുമ്പേ തന്നെ കഴിഞ്ഞിരുന്നു. ഇപ്പോള്‍ കുടുംബത്തോടൊപ്പം സ്വന്തം നാടായ ബൊഗോട്ടയിലാണ് നിനോ. 

Also Read:- 'അപമാനം ഏല്‍ക്കുന്നതിനേക്കാള്‍ അവനെ മുറിവേല്‍പ്പിക്കുന്നത് അമ്മയുടെ കരച്ചിലാകും': വീഡിയോയുമായി ​ഗിന്നസ് പക്രു...

click me!