തലമുടിയുടെ ആരോഗ്യത്തിന് ഒഴിവാക്കാം ഈ ഭക്ഷണങ്ങള്‍...

By Web TeamFirst Published Jan 14, 2021, 9:07 PM IST
Highlights

ചില ഭക്ഷണങ്ങള്‍ തലമുടിയെ വളരാന്‍ സഹായിത്തുന്നവയാണെങ്കില്‍ മറ്റു ചിലത് തലമുടിയുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം എന്നാണ് വിദഗ്ധര്‍ പറയുന്നത്. 

തലമുടി കൊഴിച്ചിലും താരനും ഇന്നത്തെ കാലത്ത് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളാണ്. പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. തലമുടിയെ പരിപാലിക്കുന്നതിൽ കാണിക്കുന്ന ഒരു ചെറിയ അശ്രദ്ധ പോലും മുടിയിൽ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നു. 

ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ തലമുടിയെ സംരക്ഷിക്കാം. തലമുടിയുടെ ആരോഗ്യത്തിന് നല്ല ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കണം. ചില ഭക്ഷണങ്ങള്‍ തലമുടിയെ വളരാന്‍ സഹായിത്തുന്നവയാണെങ്കില്‍ മറ്റു ചിലത് തലമുടിയുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം എന്നാണ് വിദഗ്ധര്‍ പറയുന്നത്. 

അത്തരത്തില്‍ തലമുടിയുടെ ആരോഗ്യത്തിന് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്... 

പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് തലമുടിയുടെ ആരോഗ്യത്തിന് നല്ലത്. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളുടെ അമിത ഉപയോഗം പ്രമേഹവും വണ്ണവും മാത്രമല്ല, തലമുടി കൊഴിച്ചിലിനും കാരണമാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതിനാല്‍ ഇവയുടെ ഉപയോഗം മിതപ്പെടുത്തുക. 

രണ്ട്...

മദ്യം അമിതമാകുന്നത് തലമുടിയുടെ ആരോഗ്യത്തിനും നന്നല്ല. മദ്യത്തിന്‍റെ അമിത ഉപയോഗം തലമുടി കൊഴിച്ചിലിന് കാരണമാകും. അതിനാല്‍ ഇവയും ഒഴിവാക്കുക. 

മൂന്ന്...

ഗ്ലൈസമിക് സൂചിക (ജിഐ) കൂടിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുക. ഇവ തലമുടിയുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല  എന്നാണ് വിദഗ്ധരുടെ അഭിപ്രായം. 

നാല്...

ജങ്ക് ഫുഡ് ആണ് അടുത്തതായി ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ടത്. അല്ലെങ്കിലും ഇവ ആരോഗ്യത്തിന് നല്ലതല്ല.  എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, കൊഴുപ്പ്‌ കൂടിയ ഭക്ഷണങ്ങള്‍, മറ്റ് ജങ്ക് ഫുഡ്സും തലമുടിയുടെ ആരോഗ്യത്തെ മോശമായി ബാധിക്കും. 

അഞ്ച്...

കൃത്രിമ മധുര പാനീയങ്ങള്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സോഡയുടെ ഉപയോഗം തലമുടിയുടെ ആരോഗ്യത്തെ മോശമായി ബാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതിനാല്‍ ഇവയും ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

തലമുടി വളരാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍...

ചീര പോലുള്ള ഇലക്കറികള്‍, ക്യാരറ്റ്, മറ്റ് പച്ചക്കറികള്‍,  മുട്ട, നട്സ്, ചെറുപയര്‍, ആപ്പിള്‍, സ്ട്രോബെറി, മത്സ്യം, മധുരക്കിഴങ്ങ് തുടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടി വളരാന്‍ സഹായിക്കും. 

Also Read: മുടികൊഴിച്ചിലും താരനും കുറയ്ക്കാൻ ഇതാ അഞ്ച് പൊടിക്കെെകൾ...

click me!