Yami Gautam | ചുവപ്പിൽ മനോഹരിയായി യാമി ഗൗതം; ലെഹങ്കയുടെ വില 1.3 ലക്ഷം

Published : Nov 18, 2021, 10:51 AM ISTUpdated : Nov 18, 2021, 10:54 AM IST
Yami Gautam | ചുവപ്പിൽ മനോഹരിയായി യാമി ഗൗതം; ലെഹങ്കയുടെ വില 1.3 ലക്ഷം

Synopsis

മയിൽ രൂപങ്ങൾ എംബ്രോയ്ഡറി ചെയ്ത സിൽക് ലെഹങ്കയുടെ ബോർഡറിൽ സർദോസി വർക്കുകളാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. രാജസ്ഥാനി സ്റ്റൈലിലുള്ള ചോളിയാണ് താരം പെയര്‍ ചെയ്തത്.

ചുവപ്പിൽ മനോഹരിയായി ബോളിവുഡ് നടി യാമി ഗൗതം (Yami Gautam). ചുവപ്പ് നിറത്തിലുള്ള ലെഹങ്ക (lehenga) ധരിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ യാമി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ (instagram) പങ്കുവച്ചത്. 

മയിൽ രൂപങ്ങൾ എംബ്രോയ്ഡറി ചെയ്ത സിൽക് ലെഹങ്കയുടെ ബോർഡറിൽ സർദോസി വർക്കുകളാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. രാജസ്ഥാനി സ്റ്റൈലിലുള്ള ചോളിയാണ് താരം പെയര്‍ ചെയ്തത്.

 

ചുവപ്പ് ദുപ്പട്ട തലയിലൂടെ ധരിച്ചാണ് സ്റ്റൈല്‍ ചെയ്തിരിക്കുന്നത്. മാംഗ് ടിക്ക, പാദസരം, ചുവപ്പ് നിറത്തിലുള്ള വളകൾ, മിഞ്ചി എന്നിവയായിരുന്നു ആക്സസറീസ്. ചുവപ്പ് നിറത്തിലുള്ള ലിപ്സ്റ്റിക് താരത്തിന്‍റെ ലുക്ക് കംപ്ലീറ്റാക്കി. 1.3 ലക്ഷം രൂപയാണ് ഈ ലെഹങ്കയുടെ വില. 

അടുത്തിടെയാണ് യാമി ഗൗതമും ബോളിവുഡ് സംവിധായകന്‍ ആദിത്യ ധറും വിവാഹിതരായത്. പരമ്പരാഗതമായ ചുവപ്പ് പട്ടുസാരിയാണ് വിവാഹദിനത്തില്‍ യാമി ധരിച്ചത്. ഗോൾഡൻ എംബ്രോയ്ഡറി വർക്കുകളാൽ മനോഹരമായിരുന്നു സാരി.

 

എന്നാല്‍ ഫ്‌ളോറല്‍ ഡിസൈനുകളുള്ള ബ്ലൗസ് ആണ് യാമി പെയർ ചെയ്തത്. ഗോൾഡൻ ബോർഡറുള്ള ചുവപ്പ് ഷോളാണ് തലയില്‍ അണിഞ്ഞത്. ചോക്കർ, നീളൻ മാല, നെറ്റിച്ചുട്ടി, കമ്മൽ, വളയൻ മൂക്കുത്തി, വളകൾ, ചൂഡ എന്നിവയായിരുന്നു ആഭരണങ്ങൾ. വെള്ള ഷെർവാണിയും തലപ്പാവും ധരിച്ച് സിംപിൾ ലുക്കിൽ ആയിരുന്നു ആദിത്യ എത്തിയത്.  

Also Read: ഇത് കൗമാരം മുതലുള്ള ചര്‍മ്മപ്രശ്നം; തുറന്നുപറഞ്ഞ് യാമി ഗൗതം

PREV
click me!

Recommended Stories

മാറ്റിയെഴുതുന്ന സൗന്ദര്യ സങ്കൽപ്പങ്ങൾ: പുതിയ ബ്രൈഡൽ സ്കിൻകെയർ ട്രെൻഡ്
അകാലനര അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍