ചുവപ്പ് പട്ടുസാരിയും ഫ്‌ളോറല്‍ ബ്ലൗസും; പരമ്പരാഗതമായ വിവാഹവേഷത്തില്‍ യാമി

Published : Jun 05, 2021, 06:39 PM ISTUpdated : Jun 05, 2021, 06:40 PM IST
ചുവപ്പ് പട്ടുസാരിയും ഫ്‌ളോറല്‍ ബ്ലൗസും; പരമ്പരാഗതമായ വിവാഹവേഷത്തില്‍ യാമി

Synopsis

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു വിവാഹം നടന്നത്. വിവാഹം ലളിതമായപ്പോഴും പരമ്പരാഗതമായ വിവാഹവസ്ത്രം തന്നെയാണ് യാമി തെരഞ്ഞെടുത്തത്. 

ബോളിവുഡ് നടി യാമി ഗൗതം കഴിഞ്ഞ ദിവസമാണ് വിവാഹിതയായത്. 'ഉറി: ദ സര്‍ജിക്കല്‍ സ്‍ട്രൈക്ക്' എന്ന സിനിമയുടെ സംവിധാനത്തിന് ദേശീയ അവാര്‍ഡ് ലഭിച്ച ആദിത്യ ധാര്‍ ആണ് വരന്‍. ഇരുവരുടെയും വിവാഹ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു വിവാഹം നടന്നത്. വിവാഹം ലളിതമായപ്പോഴും പരമ്പരാഗതമായ വിവാഹവസ്ത്രം തന്നെയാണ് യാമി തെരഞ്ഞെടുത്തത്. ചുവപ്പ് പട്ടുസാരിയാണ് യാമി ധരിച്ചത്. ഗോൾഡൻ എംബ്രോയ്ഡറി വർക്കുകളാൽ മനോഹരമായിരുന്നു സാരി. 

 

എന്നാല്‍ ഫ്‌ളോറല്‍ ഡിസൈനുകളുള്ള ബ്ലൗസ് ആണ് യാമി പെയർ ചെയ്തത്. ഗോൾഡൻ ബോർഡറുള്ള ചുവപ്പ് ഷോളാണ് തലയില്‍ അണിഞ്ഞത്. ചോക്കർ, നീളൻ മാല, നെറ്റിച്ചുട്ടി, കമ്മൽ, വളയൻ മൂക്കുത്തി, വളകൾ, ചൂഡ എന്നിവയായിരുന്നു ആഭരണങ്ങൾ. വെള്ള ഷെർവാണിയും തലപ്പാവും ധരിച്ച് സിംപിൾ ലുക്കിൽ ആയിരുന്നു ആദിത്യ എത്തിയത്.  

 

 

 

Also Read: നടി യാമി ഗൗതവും സംവിധായകന്‍ ആദിത്യ ധറും വിവാഹിതരായി...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ