Latest Videos

25-ാം വയസ്സില്‍ ഭാരം 90; തടി കുറച്ചത് ഈ ഡയറ്റിലൂടെ...

By Web TeamFirst Published Jun 25, 2019, 3:17 PM IST
Highlights

തടി കുറയ്ക്കാനായി പല വഴികള്‍ തിരയുന്നവരുടെ എണ്ണം ഇന്ന് കൂടിവരുന്നു. ഇവിടെയൊരു 25 വയസ്സുകാരന്‍ നാല് മാസം കൊണ്ട് കുറച്ചത് 24 കിലോയാണ്. യഷാസ്വിയുടെ ശരീരഭാരം 90 കിലോയായിരുന്നു. 

തടി കുറയ്ക്കാനായി പല വഴികള്‍ തിരയുന്നവരുടെ എണ്ണം ഇന്ന് കൂടിവരുന്നു. ഇവിടെയൊരു 25 വയസ്സുകാരന്‍ നാല് മാസം കൊണ്ട് കുറച്ചത് 24 കിലോയാണ്. യഷാസ്വിയുടെ ശരീരഭാരം 90 കിലോയായിരുന്നു. തന്‍റെ ഈ അമിതഭാരം  യഷാസ്വിനെ വല്ലാതെ അലട്ടിയിരുന്നു. അങ്ങനെയാണ് ശരീരഭാരം കുറയ്ക്കാന്‍ തീരുമാനിച്ചത്.

ശരീരഭാരം കുറയ്ക്കാൻ യഷാസ്വി ചെയ്ത് വന്ന ഡയറ്റ് പ്ലാൻ ഇതാണ്...

ബ്രേക്ക്ഫാസ്റ്റ്...

ബ്രേക്ക്ഫാസ്റ്റ് രാജാവിനെ പോലെ കഴിക്കുക എന്നതായിരുന്നു യഷാസ്വിയുടെ രീതി. ബ്രൌണ്‍ ബ്രഡും ഓട്സും പാലുമായിരുന്നു പ്രഭാത ഭക്ഷണം.

ഉച്ചയ്ക്ക്...

ചുവന്ന അരിയിലുണ്ടാക്കിയ ചോറും ചിക്കനുമാണ് ഉച്ചയ്ക്ക്. ചില ദിവസങ്ങളില്‍ ചപ്പാത്തിയും ദാലുമായിരിക്കും. ദിവസവും നന്നായി വെള്ളം കുടിക്കും. പിന്നെ പതിവായി ഗ്രീന്‍ ടീ കുടിക്കുന്ന ശീലവുമുണ്ട്. 

രാത്രി...

രാത്രി ചിക്കനും പനീര്‍ സാലഡുമാണ് ഭക്ഷണം. 

വ്യായാമം...

ആഴ്ചയില്‍ അഞ്ച് ദിവസം വ്യായാമം ചെയ്യും. കാര്‍ഡിയോ, മസില്‍ ട്രെയിനിംങ് എന്നിവയാണ് ജമ്മില്‍ സ്ഥിരമായി ചെയ്തിരുന്നത്. 

ജീവിതശൈലിയിലുണ്ടായ മാറ്റവും ജങ്ക് ഫുഡ് ഒഴിവാക്കിയതുമാണ് തടി കുറയാന്‍ തന്നെ സഹായിച്ചതെന്ന് യഷാസ്വി പറയുന്നു. നമ്മള്‍ ഒരു കാര്യം ചെയ്യണമെന്ന് മനസ്സില്‍ ഉറപ്പിച്ചാല്‍ ആര്‍ക്കും അതില്‍ നിന്ന് നമ്മളെ പിന്നോട്ട് വലിക്കാന്‍ കഴിയില്ല എന്നും യഷാസ്വി പറയുന്നു. 
 

click me!