'അതെ, ബാഗ് കാലിയായിരുന്നു'; ട്രോളുകള്‍ക്ക് ആലിയയുടെ മറുപടി

Published : May 18, 2023, 04:54 PM IST
 'അതെ, ബാഗ് കാലിയായിരുന്നു';  ട്രോളുകള്‍ക്ക് ആലിയയുടെ മറുപടി

Synopsis

രണ്ട് ദിവസം മുമ്പ് ദക്ഷിണ കൊറിയയിലെ സിയോളില്‍ നടന്ന ഗുച്ചി ക്രൂയിസ് ഷോയിലും താരം പങ്കെടുത്തു. കറുപ്പ് നിറത്തിലുള്ള ഷോര്‍ട്ട് ബോഡികോണ്‍ ഔട്ട്ഫിറ്റിലാണ്‌ ആലിയ ഷോയ്ക്ക് എത്തിയത്.  

ബോളിവുഡ് നടി ആലിയ ഭട്ടിനെ ലോകത്തെ ഏറ്റവും മികച്ച ആഡംബര ബ്രാന്‍ഡുകളില്‍ ഒന്നായ ഗൂച്ചിയുടെ ഗ്ലോബല്‍ അംബാസിഡറായി ദിവസങ്ങള്‍ക്ക് മുമ്പാണ് തിരഞ്ഞെടുത്തത്. ഇറ്റാലിയന്‍ ബ്രാന്‍ഡ് കൂടിയായ ഗൂച്ചിയുടെ അംബാസിഡറാകുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന ചരിത്ര നേട്ടവും ആലിയ സ്വന്തമാക്കിയിരുന്നു. ഗൂച്ചിയുടെ ഫോട്ടോഷൂട്ട് ആലിയ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

രണ്ട് ദിവസം മുമ്പ് ദക്ഷിണ കൊറിയയിലെ സിയോളില്‍ നടന്ന ഗുച്ചി ക്രൂയിസ് ഷോയിലും താരം പങ്കെടുത്തു. കറുപ്പ് നിറത്തിലുള്ള ഷോര്‍ട്ട് ബോഡികോണ്‍ ഔട്ട്ഫിറ്റിലാണ്‌ ആലിയ ഷോയ്ക്ക് എത്തിയത്. ഔട്ട്ഫിറ്റില്‍ മുഴുവന്‍ വൃത്താകൃതിയില്‍ ട്രാന്‍സ്പാരന്‍റ്  വര്‍ക്കും ചുറ്റും സില്‍വര്‍ ത്രെഡ് വര്‍ക്കും ചെയ്തിട്ടുണ്ട്. സ്ലീവ് ലെസ് നെക്കില്‍ ക്ലോസ്ഡ് നെക്ക് ലൈനാണ് ഔട്ട്ഫിറ്റിന്‍റെ പ്രത്യേകത. 

എന്നാല്‍ ഈ ഔട്ട്ഫിറ്റിനൊപ്പം ആലിയ ഉപയോഗിച്ച ബാഗാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്തെ ചര്‍ച്ചാവിഷയം. ഗുച്ചിയുടെ തന്നെ ജാക്കി 1961 ട്രാന്‍സ്പാരന്‍റ് ബാഗാണ് ആലിയ കയ്യില്‍ പിടിച്ചിരുന്നത്. ബാഗ് ട്രാന്‍സ്പാരന്റ് ആയതിനാല്‍ അതിനുള്ളിലുള്ളതെല്ലാം കാണും. എന്നാല്‍ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളില്‍ ആലിയയുടെ ബാഗ് കാലിയായിട്ടാണ് കാണുന്നത്. 

ഇതോടെ ആളുകള്‍ താരത്തിനെതിരെ ട്രോളുകളുമായി രംഗത്തെത്തുകയായിരുന്നു. ബാഗില്‍ ഒന്നുമില്ലെങ്കില്‍ പിന്നെ എന്തിനാണ് അത് ചുമക്കുന്നത്, എന്തെങ്കിലും  ആ ബാഗില്‍ വെയ്ക്കാമായിരുന്നു എന്നെല്ലാമാണ് ആളുകള്‍ പരിഹസിച്ചത്. എന്നാല്‍ ഇതിനെല്ലാം മറുപടിയുമായി താരം തന്നെ രംഗത്തെത്തി. ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച് അതിനൊപ്പം ആലിയ കുറിച്ചത് ഇങ്ങനെയാണ്. 'അതെ, ബാഗ് കാലിയായിരുന്നു'. ഗൂച്ചിയുടെ മറ്റു ഗ്ലോബല്‍ അംബാസിഡര്‍മാരായ ഹോളിവുഡ് താരം ഡക്കോട്ട ജോണ്‍സണ്‍, കെ പോപ്പ് ഗ്രൂപ്പായ ന്യൂ ജീന്‍സിലെ ഹാനി, ഇംഗ്ലീഷ് ഗായകനും നടനുമായ ഹാരി സ്‌റ്റൈല്‍സ് എന്നിവരെയും ചിത്രങ്ങളില്‍ കാണാം.


 

 

Also Read: 'ഗൂച്ചി'യുടെ ആദ്യ ഇന്ത്യൻ അംബാസഡറായി ചരിത്രമെഴുതി ആലിയ ഭട്ട്

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ