Malayalam Poem : ഒറ്റച്ചിറകില്‍ തെന്നും മഴപ്പറവകള്‍, ഐറിസ് എഴുതിയ കവിത

Published : Sep 09, 2022, 04:42 PM ISTUpdated : Sep 12, 2022, 08:32 PM IST
Malayalam Poem : ഒറ്റച്ചിറകില്‍ തെന്നും മഴപ്പറവകള്‍,  ഐറിസ് എഴുതിയ കവിത

Synopsis

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  ഐറിസ് എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Also Read : പ്രേമം, റഹീമ ശൈഖ് മുബാറക്ക് എഴുതിയ കവിത

Also Read : എന്റെ ഉടലില്‍ നിന്റെ കവിത മണക്കുന്നു, അമ്പിളി ഓമനക്കുട്ടന്‍ എഴുതിയ കവിത

.....................

 

ആര്‍ത്തലച്ച് പെയ്തുറയുന്നൂ മഴ
ചിതറും മരത്തലപ്പൊന്നായ്ചുഴറ്റി
നിലത്തറയുന്നൂ കലിയടങ്ങാകാറ്റ്

ഇരവകലാതിടവപ്പാതി
നടുങ്ങിക്കിതയ്ക്കുമാകാശം  
ഇടിമിന്നല്‍  നിറനീള്‍മിഴിയാട്ടം 

 

.....................

Also Read : ലളിതമായ പ്രണയം, ബ്രസീലിയന്‍ കവി അദേലിയ പ്രാഡോയുടെ കവിത

Also Read : തിരസ്‌കാരം, ഷിഫാന സലിം എഴുതിയ കവിത

........................

 

മണ്ണിടങ്ങള്‍ പച്ചപ്പുകള്‍ 
പേച്ചുകള്‍ പൊട്ടിച്ചിരികള്‍ 
വെള്ളപുതച്ചുനിവര്‍ന്നു 

ഇഴയുമിരുട്ടില്‍ പലപാടാറ്റിയതെല്ലാം 
നിറമകന്ന് കുരുങ്ങുന്നൂ 
വേനലുണക്ക്  കാക്കുന്നു 

ഉള്ളിന്നടരുകളില്‍ വേരാഴ്ത്തി
യുന്മാദമായ്ക്കനക്കു-
മിരുള്‍നീലീമ കരകവിയുന്നു 

 

................

Also Read:  വീട് ഉറങ്ങുന്നു, ഹേമാമി എഴുതിയ കവിത

Also Read:  ഗജാനന ചരിതം, ദേവന്‍ അയ്യങ്കേരില്‍ എഴുതിയ കവിത

................

 

ഇമയിഴുകാമിഴികള്‍ 
തലോടിയാറ്റാം  
പകലിന്നന്തിമിനുക്കം

നോവുകളോരോ-
ന്നൊപ്പിയെടുക്കാ-
മലിവോടെത്തും തിരുമറവി

 

................

Also Read : ഞാന്‍ മാഞ്ഞു പോയി കവിത തെളിഞ്ഞു വരുന്ന കാലം, ഫര്‍സാന എ പി എഴുതിയ കവിതകള്‍

Also Read : എന്റെ ആകാശമേ... , സഞ്ജയ്‌നാഥ് എഴുതിയ കവിത

................

 

ഒറ്റച്ചിറകില്‍ത്തെന്നിമറയും
പറവകള്‍ തിരയും 
ഒരിറ്റ് കനവിന്നാകാശം

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

PREV
click me!

Recommended Stories

ഏകാന്തതയുടെ രണ്ടായിരം കോടി പ്രകാശവര്‍ഷങ്ങള്‍, ഷൂന്‍താരോ താനീകവയുടെ കവിത
Malayalam Short Story : കാട്ടുതീ, ടോണി ടീന്‍സ് എഴുതിയ ചെറുകഥ