ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  സഞ്ജയ്‌നാഥ് എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Also Read : പ്രേമം, റഹീമ ശൈഖ് മുബാറക്ക് എഴുതിയ കവിത

Also Read : എന്റെ ഉടലില്‍ നിന്റെ കവിത മണക്കുന്നു, അമ്പിളി ഓമനക്കുട്ടന്‍ എഴുതിയ കവിത

.....................

എന്റെ ആകാശമേ 
നക്ഷത്രങ്ങള്‍ വിരിഞ്ഞ 
രാത്രിയിലേക്ക് നീ ചോദിച്ച 
ഒരു കുമ്പിള്‍ തുമ്പപ്പൂവിതാ, 
ഇനിയൊന്നും എന്നോട് 
ചോദിക്കരുത്. 

ഹൃദയഭൂമിയിലെ പാഴ്‌നിലങ്ങളില്‍ 
നിലാവുണക്കാനിട്ട് 
വിരിയിച്ച പൂക്കളാണവ. 

ഇന്നലെയും നീ പറഞ്ഞിരുന്നു,
നിന്റെ മാത്രമാകാശമെന്ന് 
നിന്റെ മാത്രം നക്ഷത്രങ്ങളെന്ന്.

........................

Also Read : ലളിതമായ പ്രണയം, ബ്രസീലിയന്‍ കവി അദേലിയ പ്രാഡോയുടെ കവിത

Also Read : തിരസ്‌കാരം, ഷിഫാന സലിം എഴുതിയ കവിത

........................

ഒന്നും പറയാതെ ഞാനിരുന്നത് 
നിന്റെ കണ്ണുകളില്‍ നിറയെ 
പ്രതീക്ഷകളുടെ പാനീസ് വിളക്കുകള്‍ 
കത്തുന്നത് കൊണ്ടാണ്.

ഒരു പിരിയന്‍ ഗോവണിയിലൂടെ 
നിന്റെയടുത്തേക്കെത്തുവാന്‍ 
ശ്രമിച്ചപ്പോഴൊക്കെ നിന്റെ 
കൈവരിയുടെയറ്റത്ത് 
കൂട് വച്ചൊരു കിളിയെക്കാട്ടി നീ വിലക്കി.

നക്ഷത്രങ്ങള്‍ പൂക്കാത്ത രാത്രികളില്‍ 
ഉറങ്ങാതെ നീ തനിച്ചിരിക്കുമ്പോള്‍ 
നിന്റെയൊപ്പമുറങ്ങാതെ 
കെട്ടുപോയൊരു നക്ഷത്ര കുഞ്ഞിനെ 
ഊതിയുണര്‍ത്തി നിന്നോടൊപ്പമയക്കുവാന്‍ 
ഒരാകാശമുല്ലയോട് അനുവാദം 
ചോദിച്ചിരുന്നു ഞാന്‍.

................

Also Read: വീട് ഉറങ്ങുന്നു, ഹേമാമി എഴുതിയ കവിത

Also Read:  ഗജാനന ചരിതം, ദേവന്‍ അയ്യങ്കേരില്‍ എഴുതിയ കവിത

................

എന്റെ ആകാശമേ,
ഒന്ന് താഴേക്കിറങ്ങിവന്ന് 
ഭൂമിയിലൂടെ നടന്ന് 
പുഴകളില്‍ മുങ്ങി 
കടല്‍ത്തിരകളില്‍ കാല്‍ നനച്ച് 
വേനലില്‍ വെന്ത് 
മഴയില്‍ നനഞ്ഞ് 
കാറ്റിലാടി, പൂക്കളെ മണത്ത് 
പട്ടിണിയുണ്ട്, ഉറങ്ങാതെ, ഉറങ്ങാതെ 
നീയൊരു സഞ്ചാരിയാകുമോ?

ഒരു ചേര്‍ത്ത് പിടിക്കലില്‍ 
ഒരു തരി മണ്ണാകുമോ?

എനിക്കു വയ്യ, 
പിരിയന്‍ ഗോവണിയുടെ 
കാണാത്ത ദൂരങ്ങളിലേക്ക് 
നോക്കാന്‍.

Also Read : വിവാഹത്തെകുറിച്ച് സുകന്യ പറയുമ്പോള്‍, സ്മിത്ത് അന്തിക്കാട് എഴുതിയ കവിത

Also Read : ഒറ്റ, സുഹാന പി എഴുതിയ കവിത

.........................

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...