അവളിലെഴുതപ്പെട്ടു, ആസിഡുകൊണ്ടൊരു പ്രണയ കവിത!

Published : Jul 15, 2023, 03:17 PM IST
അവളിലെഴുതപ്പെട്ടു, ആസിഡുകൊണ്ടൊരു പ്രണയ കവിത!

Synopsis

ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. കവിത മനോഹര്‍ എഴുതിയ നാല് കവിതകള്‍

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 

 

മൗനം

മൗനമായിരുന്നു വിഷയം.
മൗനത്തിന്റെ അനന്തസാധ്യതകളെക്കുറിച്ച് 
വിശാലമായെഴുതി
അവന്‍ ഒന്നാമതെത്തി.
മൗനത്തിന്റെ അര്‍ഥമറിഞ്ഞവള്‍ 
കടലാസ് മടക്കിക്കൊടുത്ത്
തോല്‍വി സമ്മതിച്ചു.

ധ്യാനം

'പ്രണയത്തെ നിര്‍വചിക്കൂ...'
'ഇല്ല...'
ധ്യാനത്തെ നിര്‍വചിക്കുക
അസാധ്യമാണ്!


ഗാഢം

വസന്തത്തെ കാത്തിരുന്ന്,
വരള്‍ച്ചയെ നേരിടുമ്പോളാണ്,
സ്‌നേഹം ഗാഢപ്പെടുന്നത്
വിരഹ തീവ്രതയിലാണെന്നറിയുക.


തീവ്രം 

പ്രണയ തീവ്രതയില്‍
അവളിലെഴുതപ്പെട്ടു
ആസിഡുകൊണ്ടൊരു
പ്രണയ കവിത.

 


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

PREV
click me!

Recommended Stories

Malayalam Short Story : ചോരക്കൂരിരുട്ട്, രാധാകൃഷ്ണന്‍ ചാത്തങ്കൈ എഴുതിയ ചെറുകഥ
Malayalam Poem: അപ്‌സര തീയറ്റര്‍, സഞ്ജയ്‌നാഥ് എഴുതിയ കവിത