Malayalam Poem : കാറ്റ്, ഒരുത്തമ കാമുകന്‍, ഇന്ദുലേഖ വി എഴുതിയ കവിത

Chilla Lit Space   | Asianet News
Published : Apr 25, 2022, 02:26 PM ISTUpdated : Apr 25, 2022, 02:27 PM IST
Malayalam Poem : കാറ്റ്, ഒരുത്തമ കാമുകന്‍,  ഇന്ദുലേഖ വി എഴുതിയ കവിത

Synopsis

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ദുലേഖ വി എഴുതിയ കവിത    

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


 

കാറ്റ് ഉത്തമനായ
കാമുകനാണ്.

മിന്നലിലേക്ക്
ഇറങ്ങി നില്‍ക്കുന്നതുപോലെ
അപകടകരമാണ് 
പ്രണയം 
എന്ന് പറഞ്ഞ് 
ഒടുവിലത്തെ
കാമുകനും
പോയതിന് ശേഷമാണ്
അവന്‍  കടന്നു വന്നത്.

പനന്തോട്ടങ്ങളെ ഉലച്ച്
ചെമ്മണ്‍പാതയിലെ
പൊടിയണിഞ്ഞ്
അന്തിക്കള്ളിന്റെ മണവുമായി
ഇറയം കടന്നൊരു
തെക്കന്‍ കാറ്റ്

നടുമുറ്റത്ത് മഴ പെയ്യുമ്പോള്‍
പുഴത്തണുപ്പുള്ള
അവന്റെ ഉമ്മകളില്‍
അരസികരായ
കാമുകന്‍മാര്‍ മരിച്ചുവീണു

ശിവമല്ലിപ്പൂവിന്റെ ഗന്ധം
പേറി വരുന്ന
രാത്രികളില്‍
അവന്‍ കൂടുതല്‍ 
അനുരാഗിയായി
കിടപ്പുമുറിയിലെ 
നേര്‍ത്ത ജാലകവിരികളെ
പുലരുംവരെ
നൃത്തം ചെയ്യിച്ചു

ഇലഞ്ഞിക്കാവില്‍
പൂരം നടക്കുമ്പോള്‍
മന്ദാരപ്പൂനിറ ചേലയുലച്ച്
പിന്‍കഴുത്തിലൂടെ
ചെവിയില്‍
സ്വകാര്യം പറഞ്ഞു

പൗര്‍ണമിയില്‍
കടലിലേക്ക് നടന്നുപോയ
ആദ്യ കാമുകനെയോര്‍ത്ത്
ഒരു തേങ്ങലപ്പോള്‍
തൊണ്ടയില്‍ തടഞ്ഞു

പുലര്‍വെയിലിലും
നിലാവ് ചുരം കയറുന്ന
തണുത്ത രാത്രികളിലും
താമരപ്പൊയ്കയുടെ
ആര്‍ദ്രസുഗന്ധം
അവനെന്നില്‍ പടര്‍ത്തി

നീ മാത്രമാണെന്റെ
പ്രണയമെന്ന്
ഒരിക്കലും
വാക്കുകളാല്‍
ചിലമ്പിച്ചില്ല
പര്‍വ്വതങ്ങളുടെയോ
സമുദ്രങ്ങളുടെയോ
ഒരു കണം
എല്ലാ
കൂടിക്കാഴ്ചകളിലും
ഉപഹാരമായി
കരുതി

പ്രണയം കാല്‍പ്പനികമാണെന്ന
കവിവാക്യത്തിന്റെ
അളവുകോലില്‍
അവനെ
ഉത്തമ കാമുകനായി
ഞാന്‍
അടയാളപ്പെടുത്തുന്നു


 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

PREV
Read more Articles on
click me!

Recommended Stories

Malayalam Short Story : ചോരക്കൂരിരുട്ട്, രാധാകൃഷ്ണന്‍ ചാത്തങ്കൈ എഴുതിയ ചെറുകഥ
Malayalam Poem: അപ്‌സര തീയറ്റര്‍, സഞ്ജയ്‌നാഥ് എഴുതിയ കവിത