Latest Videos

Malayalam Poem : പനി, രേഖ ആര്‍ താങ്കള്‍ എഴുതിയ കവിത

By Chilla Lit SpaceFirst Published Oct 13, 2023, 6:03 PM IST
Highlights

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.   രേഖ ആര്‍ താങ്കള്‍ എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

 


അതൊരു കാഞ്ഞുനിന്ന മഴയായിരുന്നു

നനഞ്ഞുതുടങ്ങിയാല്‍
പനിക്കുമെന്ന് ഉറപ്പായിരുന്നു
എന്നിട്ടും
നനയാതിരിക്കാനായില്ല

ഇരുണ്ടുമൂടിയ മാനം
ആത്മാവില്‍ മഴയായിറ്റുന്ന
വേനലിലേക്ക്
ആലിപ്പഴങ്ങളാണാദ്യം
ഇറുന്നു വീണത്

 

Also Read: ഒരു പ്രണയിയുടെ ആത്മഹത്യാക്കുറിപ്പ്

 

പെറുക്കിക്കൂട്ടിവച്ചവ
ഉരുകിയൊഴുകിയപ്പോള്‍
മോഹവള്ളത്തില്‍
സ്വപ്നം തുഴഞ്ഞു തുടങ്ങി

ഒരായുസ്സിന്റെ ദാഹത്തിലേക്ക്
ചാറ്റലായി പൊഴിഞ്ഞപ്പോള്‍
പുതുമഴയില്‍ മണ്ണ് കുളിര്‍ന്ന
മണം പടര്‍ന്നു

കണ്ണുകളടച്ച്
ആകാശത്തിന്
സ്വയം സമര്‍പ്പിച്ചപ്പോള്‍
ഒഴുകിയിറങ്ങിയത് ജീവനിലാണ്

നനഞ്ഞൊട്ടിയ
ഉടയാടകളില്‍
മോഹം ജ്വലിച്ചു

അലിഞ്ഞുചേര്‍ന്ന്
മതിയാവാതെ വന്നപ്പോള്‍
ഓരോന്നായി അഴിച്ചുമാറ്റി

 

Also Read : കടലിന് തീ പിടിക്കുന്നു

 

താളവും ലയവും ശ്രുതിയും
ഒന്നിനൊന്നു ചേര്‍ന്ന്
നഗ്‌നതയിലാറാടി

അലിഞ്ഞൊന്നായപ്പോള്‍
എന്നും മഴയായിരുന്നെങ്കില്‍
എന്ന് കൊതിച്ചു

വറുതിയെന്ന്
ഓര്‍ക്കാന്‍ പോലും ഭയന്നു .

അപ്പോഴേക്കും
ഉയിരിലാകെ പനി പടര്‍ന്നിരുന്നു.
മരണത്തിന് മാത്രം
സുഖപ്പെടുത്താന്‍ കഴിയുന്ന
ഒരു കുളിരില്‍
പ്രാണന്‍ പിടഞ്ഞുതുടങ്ങിയിരുന്നു. 
 


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

click me!