Malayalam Poem : മകള്‍ വരച്ച കുന്ന്, ഷനില്‍ എഴുതിയ കവിത

Published : Mar 05, 2024, 04:36 PM IST
Malayalam Poem : മകള്‍ വരച്ച കുന്ന്, ഷനില്‍ എഴുതിയ കവിത

Synopsis

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഷനില്‍ എഴുതിയ കവിത

 ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

 

ഫ്ളാറ്റിലെ ശീതീകരിച്ച
മുറിയിലിരുന്ന് മകള്‍
കുന്നിനെ വരയ്ക്കുന്നു
കുന്നില്‍ മരങ്ങള്‍ വരയ്ക്കുന്നു
മരങ്ങള്‍ക്കും കുന്നിനും പച്ചനിറം

കുന്ന് കയറുന്ന
മനുഷ്യരെ വരയ്ക്കുന്നു
മനുഷ്യര്‍ക്ക്
നിഴലുകള്‍ വരയ്ക്കുന്നു
നിഴലുകള്‍ക്ക്
കറുത്ത നിറം കൊടുക്കുന്നു

കുന്നിന് മേല്‍
ആകാശത്തെ പന്തല് കയറ്റുന്നു
അവളുടെ മനം നിറയെ
തെളിഞ്ഞ മാനം

എന്നോടൊപ്പമുള്ള
ഓര്‍മ്മകളുടെ ഒരു കാട്
കുന്നിറങ്ങി വരുന്നു
അതിനെ ഓര്‍മ്മകളുടെ
മുള്ളുവേലിയില്‍ കെട്ടിയിടുന്നു

ഓര്‍മ്മകളില്‍ വലിഞ്ഞ്
മഷിക്കുപ്പി വീഴുന്നു
നിഴലുകള്‍ക്ക് കൊടുത്ത
കറുത്ത നിറം ആകാശത്ത് പടരുന്നു
ഫ്ളാറ്റിന് പുറത്തെ
ആകാശം അത് കാണുന്നു

മകളുടെ കണ്ണുകള്‍ പെയ്യുന്നു
ആകാശവും കുന്നും
മരങ്ങളും മനുഷ്യരും
കനത്ത മഴയില്‍ നനയുന്നു


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

PREV
Read more Articles on
click me!

Recommended Stories

Malayalam Short Story : ചോരക്കൂരിരുട്ട്, രാധാകൃഷ്ണന്‍ ചാത്തങ്കൈ എഴുതിയ ചെറുകഥ
Malayalam Poem: അപ്‌സര തീയറ്റര്‍, സഞ്ജയ്‌നാഥ് എഴുതിയ കവിത