Malayalam Poem : മൗനം വിവര്‍ത്തനം ചെയ്യുമ്പോള്‍, ഷീബ ദിനേഷ് എരമംഗലം എഴുതിയ കവിത

Published : Jan 07, 2023, 02:33 PM IST
Malayalam Poem : മൗനം വിവര്‍ത്തനം ചെയ്യുമ്പോള്‍,   ഷീബ ദിനേഷ് എരമംഗലം എഴുതിയ കവിത

Synopsis

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  ഷീബ ദിനേഷ് എരമംഗലം എഴുതിയ കവിത

 ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Also Read : പ്രേമം, റഹീമ ശൈഖ് മുബാറക്ക് എഴുതിയ കവിത

Also Read : എന്റെ ഉടലില്‍ നിന്റെ കവിത മണക്കുന്നു, അമ്പിളി ഓമനക്കുട്ടന്‍ എഴുതിയ കവിത

.....................


ചില മൗനങ്ങള്‍
കവിതയിലേക്ക് വിവര്‍ത്തനം ചെയ്യുമ്പോള്‍
പായല്‍ പിടിച്ച്
നിശ്ചലമായ
നിലയില്ലാക്കയങ്ങളിലേക്ക്
വഴുക്കി വീഴും.

നൊമ്പരച്ചുഴികളുടെ
കാന്തികവലയത്തില്‍പ്പെട്ട്
ദിശയറിയാത്ത
തമോഗര്‍ത്തങ്ങളിലേക്ക്
വലിച്ചു താഴ്ത്തപ്പെടും.

 

.........................
Also Read : ഉടഞ്ഞുപോയവ കാത്തുവയ്ക്കും ഞാന്‍, ആലിസ് വാക്കര്‍ എഴുതിയ കവിത

Also Read : മീന്‍പാച്ചല്‍, ജയചന്ദ്രന്‍ ചെക്യാട് എഴുതിയ കവിതകള്‍

.........................

 

 

ആര്‍ത്തലച്ചൊരു
തിരയോടൊപ്പം ഒഴുകിപ്പോകും.
ഓര്‍മ്മകളുടെ തകര്‍ന്ന
കപ്പല്‍ച്ചേതങ്ങളില്‍
താഴുവീണ
മൗനത്തിന്റെ വക്കുതട്ടി
വാക്കുകളില്‍ ചോര പൊടിയും.

പിടിതരാത്ത
മൗനമുറഞ്ഞ
ഉരുളന്‍കല്ലുകളില്‍ വഴുക്കി
വാക്കുകള്‍ക്ക് 
അംഗഭംഗം വരും.

 

.....................
Also Read : ബലൂണ്‍, സുജേഷ് പി പി എഴുതിയ രണ്ട് കവിതകള്‍

Also Read : ആണുങ്ങളില്ലാത്ത ലോകത്തില്‍, സിന്ദു കൃഷ്ണ എഴുതിയ കവിത
.....................

 

മനസ്സാഴങ്ങളില്‍
പറയാന്‍ കൊതിച്ചൊരു വാക്കില്‍
മൗനം തീര്‍ത്ത പ്രണയത്തിന്റെ
പവിഴപ്പുറ്റുകള്‍
ചുറ്റിവരിയും.

ഒടുവില്‍,
എഴുതിവെക്കാനാവാതെ
ഉള്ളുരുക്കത്തിന്റെ
മഹാമൗനത്തെ
അമര്‍ത്തിവെച്ചൊരു
കൂറ്റന്‍ തിരയിലേക്ക് 
ഒളിപ്പിച്ചു വെച്ച്
ഞാനെന്റെ കവിതയിലേക്ക്
മടങ്ങും.

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

PREV
click me!

Recommended Stories

Malayalam Short Story : ചോരക്കൂരിരുട്ട്, രാധാകൃഷ്ണന്‍ ചാത്തങ്കൈ എഴുതിയ ചെറുകഥ
Malayalam Poem: അപ്‌സര തീയറ്റര്‍, സഞ്ജയ്‌നാഥ് എഴുതിയ കവിത