Malayalam Poem : വിവാഹത്തെകുറിച്ച് സുകന്യ പറയുമ്പോള്‍, സ്മിത്ത് അന്തിക്കാട് എഴുതിയ കവിത

Published : Aug 03, 2022, 05:21 PM IST
Malayalam Poem : വിവാഹത്തെകുറിച്ച് സുകന്യ പറയുമ്പോള്‍,  സ്മിത്ത് അന്തിക്കാട് എഴുതിയ കവിത

Synopsis

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.   സ്മിത്ത് അന്തിക്കാട് എഴുതിയ കവിത 

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Also Read : ലളിതമായ പ്രണയം, ബ്രസീലിയന്‍ കവി അദേലിയ പ്രാഡോയുടെ കവിത

......................................

 

വിവാഹം ഒരു ഉടമ്പടിയാണ്
നിന്റെ തീര്‍പ്പുകള്‍ക്ക്
നിന്റെ ഉറച്ച ശബ്ദങ്ങള്‍ക്ക്
നിന്റെ വിയര്‍പ്പിനു
കാര്‍ക്കശ്യങ്ങള്‍ക്ക്
നിന്റെ കാമത്തിന്
നിന്റെതായ എല്ലാ കീഴ്‌പെടുത്തലുകള്‍ക്കും
കനം കുറഞ്ഞ
ഒരൊപ്പിന്റെ
വിധേയത്വം നിറഞ്ഞ
ഒരുടമ്പടി

ആരും മോഹിക്കാത്ത
സ്പര്‍ശിക്കാത്ത
കാമിക്കാത്ത വധു
നിനക്കൊരു ശാഠ്യമാണ്,
കന്യകയായിരിക്കണമെന്നത്
നിന്റെ അവകാശവും

നിന്റെ ചെരിഞ്ഞുനോട്ടങ്ങള്‍
ഉടലിലൂടെയുള്ള
നിന്റെ പടയോട്ടങ്ങള്‍
ആദ്യ സ്പര്‍ശത്തിന്റെ
രക്തകറ പുരളുന്ന രാവാട.

 

Also Read : ഫേസൂക്കേട്, ഹരിമേനോന്‍ എഴുതിയ കവിത

 

നീ നിന്റെ ചിഹ്നങ്ങള്‍ കൊണ്ടു
എന്നെയൊരു കോളനിയാക്കുന്നു
നിന്റെതു മാത്രമായ
ഒരു കമ്പോളം
ഒരു പ്രദര്‍ശനശാല
നിന്റെ മാത്രമിഷ്ടങ്ങള്‍
സിന്ദൂരക്കുറി
താലി
അലങ്കാരചമയങ്ങള്‍
ഞാന്‍
നിന്റെ പതാകയേന്തുന്ന
കൊടിമരം മാത്രമാകുന്നു

വിവാഹം
ഒരധിനിവേശമാണ്,
മറ്റൊരു സംസ്‌കാരത്തിലേക്കു
രാജ്യത്തിലേക്കു
സ്വാതന്ത്ര്യത്തിലേക്ക്.

നീയെന്നെ
ചിഹ്നങ്ങളില്‍ നിന്നൊഴിവാക്കുക
ചടങ്ങുകളില്‍ നിന്നു
കീഴ്‌പ്പെടുത്തലുകളില്‍ നിന്നും
പ്രദര്‍ശനങ്ങളില്‍ നിന്നും
ഒരുടമ്പടിയുമില്ലാതെ
നിനക്കെന്റെ ജീവിതത്തിലേക്കു
കടന്നു വരാം.
ഒരേ ഉയരത്തില്‍
നമ്മുടെ പതാകകള്‍
പാറുമെങ്കില്‍ മാത്രം

എങ്കില്‍ മാത്രം.
 

Also Read : പ്രേമം, റഹീമ ശൈഖ് മുബാറക്ക് എഴുതിയ കവിത


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

PREV
click me!

Recommended Stories

Malayalam Short Story : ചോരക്കൂരിരുട്ട്, രാധാകൃഷ്ണന്‍ ചാത്തങ്കൈ എഴുതിയ ചെറുകഥ
Malayalam Poem: അപ്‌സര തീയറ്റര്‍, സഞ്ജയ്‌നാഥ് എഴുതിയ കവിത