Love Poem: നീ എന്നോട് പ്രണയത്തിലാകുന്ന നിമിഷം മുതല്‍

Chilla Lit Space   | Asianet News
Published : Feb 21, 2022, 06:59 PM IST
Love Poem: നീ എന്നോട് പ്രണയത്തിലാകുന്ന നിമിഷം മുതല്‍

Synopsis

പ്രണയമെഴുത്തുകള്‍. പ്രണയദിനത്തിലാരംഭിച്ച പ്രണയാക്ഷരങ്ങള്‍ തുടരുന്നു. ഇന്ന് ഷംല ജഹ്ഫര്‍ എഴുതിയ കവിത

പ്രണയമെഴുത്തുകള്‍. പ്രണയദിനത്തിലാരംഭിച്ച പ്രണയാക്ഷരങ്ങള്‍ തുടരുന്നു. ഈ പ്രണയമെഴുത്തുകളോട് എഴുത്തിലൂടെ വായനക്കാര്‍ക്കും സംവദിക്കാം. നിങ്ങളുടെ പ്രണയാക്ഷരങ്ങള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. പ്രണയമെഴുത്തുകള്‍ എന്ന് സബ്ജക്ട് ലൈനില്‍ എഴുതണം. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും വെക്കണം. 

 


 

നീ എന്നോട് പ്രണയത്തിലാകുന്ന
നിമിഷം മുതല്‍ 
ഞാന്‍ നിനക്ക് ചുറ്റുമൊരു 
വലയം വരക്കും.

തേറ്റയുള്ള ഒരു നായ 
എപ്പോഴും അതിന് ചുറ്റും 
ഓടിക്കൊണ്ടിരിക്കും.

എന്നോടുള്ള പ്രണയം 
സാക്ഷ്യപ്പെടുത്തി 
നിന്റെ മേനിയില്‍ 
ഉഗ്രവിഷമുള്ള
ഒരു ഉരഗം 
ഇഴഞ്ഞുകൊണ്ടിരിക്കും .

നിന്നോടുള്ള അവധാനതയില്‍ 
സമപ്പെട്ട് തലയണക്കടിയില്‍ 
നിറയെ രോമങ്ങളുള്ള
ഒരു പൂച്ചക്കുഞ്ഞ് 
പതുങ്ങിയിരിപ്പുണ്ടാവും .

ഇങ്ങനെയൊക്കെയായിട്ടും 
നിനക്കെന്നെ 
പ്രണയിക്കണമെങ്കില്‍ 
വരൂ 
ആ പൂങ്കാവനം കടന്ന് 
ഈ മുള്‍വേലിക്കിപ്പുറം 
ആലിന്‍ചുവട്ടിലിരുന്ന് 
നമുക്ക് മനസ്സ് കൈമാറാം .

PREV
click me!

Recommended Stories

Malayalam Short Story : ചോരക്കൂരിരുട്ട്, രാധാകൃഷ്ണന്‍ ചാത്തങ്കൈ എഴുതിയ ചെറുകഥ
Malayalam Poem: അപ്‌സര തീയറ്റര്‍, സഞ്ജയ്‌നാഥ് എഴുതിയ കവിത