Malayalam Short Story : വിശന്നു വലഞ്ഞ കടുവ, ഭാഗ്യ സരിത ശിവപ്രസാദ് എഴുതിയ ചെറുകഥ

Published : Jul 04, 2026, 04:47 PM IST
Bhagya Saritha Sivaprasad

Synopsis

ചില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ സാഹിത്യ വിഭാഗത്തില്‍ ഇന്ന് ഭാഗ്യ സരിത ശിവപ്രസാദ് എഴുതിയ ചെറുകഥ. Asianet News Chilla Literary Space. Malayalam Short Story by bhagya Saritha Sivaprasad 

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

 

വിശന്നു വലഞ്ഞ കടുവ

വിശന്നു വലഞ്ഞ കടുവ, നാട്ടിലെത്തി. നേരം വൈകുന്നേരം, എവിടെയെങ്കിലും തന്റെ വിശപ്പിന്റെ ശമനത്തിനുള്ള ഇര ഉണ്ടാവുമെന്ന പ്രതീക്ഷയോടെ, ചുറ്റുപാടെല്ലാം നിരീക്ഷിച്ചു നടന്നു. ആളുകളുടെ കണ്ണില്‍പ്പെടാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തി.

അടുത്തുള്ള വീട്ടില്‍ നിന്നും ഒരു കുഞ്ഞുമോന്‍, കടുവയെ കണ്ടപ്പോള്‍ ആശ്ചര്യത്തോടെ ഓടിവന്നു. അത് ഒരു വന്യമൃഗമാണെന്നൊന്നും അറിയാതെ അതിന്റെ മീശരോമത്തില്‍ കുഞ്ഞുവിരലുകളാല്‍ തലോടി, വിശപ്പിന്റെ ശക്തിയില്‍ കൂര്‍ത്ത നഖങ്ങളുള്ള മുന്‍കാല്‍ ഉയര്‍ത്തിയെങ്കിലും കടുവ അത് പിന്‍വലിച്ചു. വാത്സല്യത്തിന്റെ കിരണങ്ങളാല്‍ കടുവയുടെ കണ്ണുകള്‍ നനഞ്ഞുപോയിരുന്നു. കാട് വിറക്കുമ്പോള്‍, ഭയത്തോടെ തന്നിലേക്ക് പതുങ്ങുന്ന സ്വന്തം കുഞ്ഞുങ്ങളെ ഓര്‍ത്തുപോയി. ആ മകന്റെ ഓമനമുഖം ഇത്തിരി നേരം നോക്കിനിന്നു, പിന്നെ പിന്തിരിഞ്ഞു നടന്നു.

മക്കളെ ഉരുട്ടാന്‍ പന്താക്കി കാമുകന് ഇട്ടുകൊടുക്കുന്ന പെണ്ണുങ്ങളും, സുഖങ്ങള്‍ക്ക് മക്കള്‍ തടസ്സമാവുമ്പോള്‍ കടലില്‍ വലിച്ചെറിയുന്നവരും കൂടിനില്‍ക്കുന്ന ഇടത്തിലേക്ക് ആ കുഞ്ഞുമോന്‍ നടന്നുകൊണ്ടിരുന്നു. വഴിയില്‍ കിണുങ്ങിയും ചിരിച്ചും കൊഞ്ചിപ്പറഞ്ഞു.

ആര്‍ക്കും തിരിച്ചറിയാനാവാത്ത ഭാഷയില്‍, അവനുപോലും എന്തെന്നറിയാതെ. ആ

ദൈവഭാഷയുടെ സാരം ഇങ്ങനെയായിരുന്നു: നീചതയ്ക്ക് മൃഗീയം എന്ന് പറയല്ലേ. മനുഷ്യരേക്കാള്‍ ഉന്നതരാണ് മൃഗങ്ങള്‍!

 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

PREV
Read more Articles on
click me!

Recommended Stories

Malayalam Poem: എനിക്കാ പുഴയുടെ പാട്ട് മതിയായിരുന്നു, സുജേഷ് പി പി എഴുതിയ കവിത
Malayalam Short Story: കല്യാണ സൗഗന്ധികം, വിഷ്ണുപ്രിയ ജി എഴുതിയ ചെറുകഥ