
തിരുവനന്തപുരം: കാലിച്ചി, സിൻ നോവൽ വിവാദത്തിൽ പ്രതികരണവുമായി കെ.ആർ. മീര. എയറിൽ നിൽക്കുന്ന സമയമാണെന്നും എല്ലാക്കാലത്തും എയറിൽ നിന്നാണ് എഴുതിയതെന്നും അവര്‍ പറഞ്ഞു. ഏറ് കിട്ടുന്ന കല്ലുകൾ കൊണ്ട് കൊട്ടാരം പണിയും. എത്ര പ്രശങ്ങൾ ഉണ്ടായാലും എഴുത്ത് തുടരുമെന്നും ഞങ്ങളെ പോലെ ഉള്ളവരോട് ചേർന്ന് നിൽക്കാൻ സാധിക്കുന്നത് ഇടതുപക്ഷത്തിനാണെന്നും അവർ പറഞ്ഞു. അതുകൊണ്ടാണ് ഇടതുപക്ഷത്തോട് ചേർന്നു നിൽക്കുന്നത്. എഴുത്തുകാർക്ക് രാഷ്ട്രീയം പറയാമോ എന്നാണ് ചോദിക്കുന്നത്. കലാച്ചി കടുത്ത പ്രയത്നമെടുത്ത് എഴുതിയ പുസ്തകം. ദീർഘകാലത്തെ കഠിനാധ്വാനത്തിന്റെ ഫലം. അഭിപ്രായം പറയുന്ന സ്ത്രീകളെ നിശബ്ദരാക്കാനാനാണ് കാലളങ്ങളായുള്ള ശ്രമമെന്നും മീര വ്യക്തമാക്കി.
അനുകരണ വിവാദങ്ങളിൽ പുരുഷന്മാരുടെ പേര് പറയില്ല. പകരം ദീപയടി എന്ന് പറയും. ഒരു സ്ത്രീയെ തെറ്റിദ്ധരിപ്പിച്ച് കവിത പ്രസിദ്ധീകരിപ്പിച്ചു. ഒടുവിൽ ചതിക്കപ്പെട്ടയാൾ ശിക്ഷിക്കപ്പെടുന്നു. ചതിച്ചയാളോട് ചോദ്യമില്ലെന്നും മീര പറഞ്ഞു. ജീവിതകാലം മുഴുവൻ ബാഡ്ജ് കുത്തി കൊടുത്തു. ദീപയടിയെ മീരയടി എന്ന് പറയുന്നത് സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നും ഞാൻ എഴുതിയ പുസ്തകങ്ങൾ നോക്കാമെന്നും അവർ പറഞ്ഞു. മാധ്യമങ്ങൾക്ക് എതിരെയും രംഗത്തെത്തി.
മാധ്യമ അധർമ്മമാണ് നടക്കുന്നത്. അനാവശ്യമായ കാര്യങ്ങൾ ആഘോഷമാക്കുന്നു. മാധ്യമപ്രവർത്തകർ മനുഷ്യത്വത്തോടെയാണ് മുൻകാലങ്ങളിൽ എഴുത്തുകാരെ സമീപിച്ചിരുന്നത്. വിശ്വസിക്കാൻ ഇഷ്ടമുള്ളത് വിശ്വസിക്കുമെന്നും പറഞ്ഞു. എന്റെ പുസ്തകങ്ങൾ എനിക്ക് വേണ്ടി സംസാരിക്കും. ഇടതുപക്ഷത്തിന് ഒരു പ്രത്യയശാസ്ത്രം ഉണ്ട്. വെറുപ്പിന്റെ ആശയത്തെ എങ്ങനെ എഴുത്തുകാർക്ക് പിന്തുണയ്ക്കാനാകും. എന്ത് കൊണ്ട് എഴുതിയില്ല എന്ന ഭാവി തലമുറയുടെ ചോദ്യങ്ങളെ മാത്രമെ ഭയമുള്ളൂ. മറ്റൊന്നിനെയും ഭയമില്ല. എന്റേതായ ഒരു വേദനയെ പറ്റി സ്വാർത്ഥയാകാൻ എനിക്കാവില്ല. ഇനി വരുന്ന എഴുത്തുകാരികളെ വെറുതെ വിടൂവെന്നും മീര പറഞ്ഞു. എഴുത്തുകാരോട് കുറച്ച് കൂടി അനുകമ്പ ഉള്ളവരാകൂവെന്നും ഇനി ഒരു 20 പുസ്തകം കൂടി എഴുതണമെന്നുണ്ടെന്നും അവർ പറഞ്ഞു.