Malayalam Poem : ഉന്മാദിനി, ഡോ. ഗീതു പൊറ്റെക്കാട്ട് എഴുതിയ കവിത

Published : Jun 15, 2026, 01:43 PM IST
Dr geethu

Synopsis

ചില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ സാഹിത്യ വിഭാഗത്തില്‍ ഇന്ന് ഡോ. ഗീതു പൊറ്റെക്കാട്ട് എഴുതിയ കവിത. Asianet News Chilla Literary Space. Malayalam Poem by Dr. Geethu Pottekkat

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

 

ഉന്മാദിനി

മഴ കവര്‍ന്ന രാത്രികളില്‍
ഉള്‍വേലി തകര്‍ത്ത്
അണപൊട്ടിയൊഴുകിയവള്‍
ഇന്നോളം അടക്കിവെച്ച അട്ടഹാസങ്ങളുടെ
ഒടുങ്ങാത്ത വേലിയേറ്റങ്ങള്‍.

അവനോളമില്ല മറ്റൊന്നും എന്ന്
അതിപ്രണയത്തിന്റെ കൊടുമുടിയേറിയവള്‍
അലസം അഴിഞ്ഞാടിയ ഇടതൂര്‍ന്ന
നീണ്ട മുടിയിടയില്‍ വിരലോടിച്ച്
ആഞ്ഞുകൊത്തിയ പ്രിയന്റെ
കാമദംശത്തില്‍ നിലംപതിച്ചവള്‍

ചോരയിറ്റുന്ന നെഞ്ചുമേന്തി
സ്‌നേഹപാശം കൊണ്ടമ്മിഞ്ഞ ഊട്ടിയവള്‍
വയറു കീറിയ നോവിലടയിരുന്ന്
പൈതലേ പോറ്റിയവള്‍

മഞ്ഞുപെയ്യുന്ന പ്രഭാതങ്ങളില്‍
കിളികളോടൊപ്പമുണര്‍ന്ന്
പൂന്തേന്‍ നുകര്‍ന്നതി-
മധുരമീ ജീവിതമെന്ന്
ചിറകു കുടഞ്ഞ്
വാനിലുയരാന്‍ കൊതിച്ചവള്‍

തടവിലാക്കപ്പെട്ട കിനാക്കള്‍
സിരകളില്‍ തുടലു പൊട്ടിക്കുമ്പോള്‍
അവള്‍, ഉന്മാദിനി
ചിറകില്ലാതെ പറന്നുയരും
ചുവടിടറാതെ നൃത്തമാടും

അടക്കി വാണവരുടെ
അടക്കം പറഞ്ഞവരുടെ
മുന്നില്‍ മിന്നലായാഞ്ഞടിക്കും.

 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

 

PREV
Read more Articles on
click me!

Recommended Stories

'ഏറ് കിട്ടുന്ന കല്ലുകൾ കൊണ്ട് കൊട്ടാരം പണിയും'; ദീപയടിയെ മീരയടി എന്ന് പറയുന്നത് സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്ന് കെ.ആര്‍. മീര
Malayalam Poems: ഉരഗം, തസ്‌നി വി എഴുതിയ രണ്ട് കവിതകള്‍