'കൈയില്‍ യാനിസ് വരോഫാകിസിന്‍റെ ടെക്നോ ഫ്യൂഡലിസം'; കെ.സിക്ക് പിന്നാലെ പുസ്തക ദിനാശംസകൾ നേർന്ന് വി.ഡി. സതീശൻ

Published : Apr 23, 2026, 12:40 PM IST
VD Satheesan

Synopsis

ലോക പുസ്തക ദിനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആശംസകൾ നേർന്നു. പുസ്തകങ്ങളിലൂടെയും പല ഭാഷകളിലൂടെയും മനുഷ്യർക്ക് പരസ്പരം അടുക്കാമെന്നും ബഹുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇതേ ദിവസം കെ.സി. വേണുഗോപാൽ തൻ്റെ നിയമസഭാ, പാർലമെൻ്റ് പ്രസംഗങ്ങളുടെ സമാഹാരമായ 'നേരിനൊപ്പം :പോരാട്ടങ്ങൾ നിലപാടുകൾ' എന്ന പുസ്തകം പുറത്തിറക്കി.

തിരുവനന്തപുരം: പുസ്തക ദിനത്തിൽ ആശംസകളുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പല ഭാഷകളിലൂടെ കടന്നു പോകുക, പല ഭാഷകൾ പഠിക്കുക, ആ ഭാഷകളിലെ പുസ്തകങ്ങൾ പ്രചരിപ്പിക്കുക. സഹിഷ്ണുത, ആശയവിനിമയം, ബഹുസ്വരത ഇവയുടെ പ്രധാനമായ കണ്ണിയാണ് പല ഭാഷകൾ അറിയുകയെന്നത്. അത് മനുഷ്യനെ മാറ്റിമറിക്കും. ഈ ലോകം വിശാലമാണ്, അവിടെ പല ഭാഷകളിലൂടെ, പുസ്തകങ്ങളിലൂടെ മനസുകളുടെ ഇഴയടുപ്പം കൂട്ടാം. പരസ്പരം അറിയാനും ബഹുമാനിക്കാനും ഒത്തൊരുമയോടെ ജീവിക്കാനും ഇത് വഴിതുറക്കും. അങ്ങനെ നമുക്ക് നമ്മളെ അടയാളപ്പെടുത്താമെന്നും സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. ലോക പുസ്തകദിനത്തിൽ ‘നേരിനൊപ്പം :പോരാട്ടങ്ങൾ നിലപാടുകൾ ’എന്ന പുസ്തകം കെ.സി. വേണു​ഗോപാൽ പുറത്തിറക്കിയിരുന്നു. 

അദ്ദേഹത്തിന്റെ നിയമസഭ, രാജ്യസഭ, ലോകസഭ പ്രസംഗങ്ങളിൽ നിന്ന്‌ തിരഞ്ഞെടുക്കപ്പെട്ട പ്രസംഗങ്ങളുടെ സമാഹാരമാണ് പുസ്തകം. ഒട്ടേറെ മനുഷ്യർക്ക് ഉറ്റവരെയും കിടപ്പാടവും നഷ്ടപ്പെടുത്തിയ സുനാമിയെന്ന മഹാവിപത്ത് മുതൽ, തൊഴിലില്ലായ്മയുടെ പൊള്ളുന്ന യഥാർഥ്യങ്ങൾ തൊട്ട്, കർഷകരും മത്സ്യത്തൊഴിലാളികളും നഴ്സുമാരും വിദ്യാർത്ഥികളും തുടങ്ങി സർവതല സ്പർശിയായ വിഷയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള, മൂന്നു ദശാബ്ദ കാലത്തു നിയമനിർമ്മാണ സഭകളിൽ ഞാൻ നടത്തിയ പ്രസംഗങ്ങളാണ് പുസ്തക രൂപത്തിൽ ഇറങ്ങുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

PREV
Read more Articles on
click me!

Recommended Stories

ഏകാന്തതയുടെ രണ്ടായിരം കോടി പ്രകാശവര്‍ഷങ്ങള്‍, ഷൂന്‍താരോ താനീകവയുടെ കവിത
Malayalam Short Story : കാട്ടുതീ, ടോണി ടീന്‍സ് എഴുതിയ ചെറുകഥ