തലസ്ഥാനത്ത് 'ബൈക്ക് വിലീങ്', വൈറൽ വീഡിയോക്ക് പിന്നാലെ എംവിഡി: ഇൻസ്റ്റഗ്രാം അക്കൗണ്ട് കേന്ദ്രീകരിച്ച് അന്വേഷണം

Published : May 14, 2024, 06:12 PM IST
തലസ്ഥാനത്ത് 'ബൈക്ക് വിലീങ്', വൈറൽ വീഡിയോക്ക് പിന്നാലെ എംവിഡി: ഇൻസ്റ്റഗ്രാം അക്കൗണ്ട് കേന്ദ്രീകരിച്ച് അന്വേഷണം

Synopsis

മത്സരയോട്ടത്തിനിടെ നിരവധി ജീവനുകള്‍ പൊലിഞ്ഞ കോവളം-കഴക്കൂട്ടം ബൈപ്പാസില്‍ അഭ്യാസ പ്രകടനം നടത്തിയ യുവാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: തലസ്ഥാനത്ത് അപകടരമായ രീതിയിൽ  ബൈക്ക് അഭ്യാസം. കോവളം- കഴക്കൂട്ടം ബൈപ്പാസിലായിരുന്നു അഭ്യാസം . നവമാധ്യമങ്ങളിൽ അഭ്യാസ പ്രകടനത്തിന്‍റെ വീഡിയോ പങ്കുവെച്ചയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് മോട്ടോർ വാഹനവകുപ്പ്. ബൈക്കിന്‍റെ മുന്‍ ചക്രം ഉയര്‍ത്തികൊണ്ടുള്ള അപകടകരമായ ബൈക്ക് വിലീങ് ചെയ്യുന്നതിന്‍റെ വീഡിയോ ആണ് നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 

പിന്നിൽ ഒരാളെ ഇരുത്തിയാണ് അഭ്യാസം. മത്സരയോട്ടത്തിനിടെയാണ് അഭ്യാസമെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. പിന്നാലെ പോയ ബൈക്കുകാരനാണ് അഭ്യാസ പ്രടകനം ചിത്രീകരിച്ചിരിക്കുന്നത്.മത്സരയോട്ടത്തിനിടെ നിരവധി ജീവനുകള്‍ പൊലിഞ്ഞ കോവളം-കഴക്കൂട്ടം ബൈപ്പാസില്‍ അഭ്യാസ പ്രകടനം നടത്തിയ യുവാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ്.

സമാനമായ അഭ്യാസ പ്രകടനം നടത്തിയ ദൃശ്യങ്ങള്‍ വേറെയും ഇതേ സാമൂഹിക മാധ്യമ അക്കൗണ്ടിലുണ്ട്. ഏപ്രിൽ മാസം അവസാനമാണ് ദൃശ്യം അപ്ലോഡ് ചെയ്തിരിക്കുന്നത്. അപ് ലോഡ ചെയ്ത് ഇൻസ്റ്റഗ്രാം അക്കൗണ്ട് കേന്ദ്രീകരിച്ചാണ് അന്വേഷണം.  ബൈക്ക് നമ്പറിൽ നിന്നും ഉടമയെ കണ്ടെത്താൻ ശ്രമം തുടങ്ങിയെന്ന് മോട്ടോർവാഹന എൻഫോഴ്സ്മെന്‍റ് അറിയിച്ചു. മത്സരയോട്ടം തടയാൻ ഹൈവേ പെട്രോളും, മോട്ടോർ വാഹന എൻഫോഴ്സ്മെന്‍റുമെല്ലാം റോഡിൽ സജീവമെന്ന അവകാശപ്പെടുമ്പോഴാണ് മറ്റുള്ളവരുടെ ജീവനുപോലും ഭീഷണിയായ അഭ്യാസികളുടെ റോഡിലെ അഴിഞ്ഞാട്ടം.

'അവന്‍റെ തോളത്ത് കയ്യിട്ടാണ് പൊലീസ് നടക്കുന്നത്, അവന് ഇഷ്ടം പോലെ പൈസയുണ്ട്: ഭർതൃപീഡനത്തിരയായ യുവതിയുടെ അമ്മ

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പത്തനംതിട്ട കളക്ടറുടെ ഔദ്യോ​ഗിക വാഹനം അപകടത്തിൽപെട്ടു, കോന്നിയിൽ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് തലകീഴായി മറിഞ്ഞു
വിരലടയാളം പതിയുന്നില്ലെന്ന സാങ്കേതിക കാരണം, കാസര്‍കോട്ടെ 68കാരി ഹേമാവതിക്ക് ആധാര്‍ കാര്‍ഡില്ല, വര്‍ഷങ്ങളായി ഓഫീസുകള്‍ കയറിയിറങ്ങുന്നു