സ്വര്‍ണ ക്യാപ്സൂള്‍, കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; ഇത്തവണ പിടികൂടിയത് 1.15 കോടിയുടെ കടത്ത്

Published : Jun 09, 2023, 11:24 AM ISTUpdated : Jun 09, 2023, 11:35 AM IST
സ്വര്‍ണ ക്യാപ്സൂള്‍, കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; ഇത്തവണ പിടികൂടിയത് 1.15 കോടിയുടെ കടത്ത്

Synopsis

ഒരു കോടി 15 ലക്ഷം രൂപ വിലമതിക്കുന്ന 2085 ഗ്രാം സ്വർണമിശ്രിതം കസ്റ്റംസ് പിടികൂടി.

കോഴിക്കോട്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട.  കരിപ്പൂരിൽ രണ്ടു യാത്രക്കാരിൽനിന്നുമായി ഒരു കോടി 15 ലക്ഷം രൂപ വിലമതിക്കുന്ന 2085 ഗ്രാം സ്വർണമിശ്രിതം കസ്റ്റംസ് പിടികൂടി. കാസറഗോഡ് മൊഗ്രാൽ പുത്തൂർ സ്വദേശിയായ റിയാസ് അഹമ്മദ്‌,  കോഴിക്കോട് നരിക്കുനി സ്വദേശിയായ  സുഹൈൽ എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്. ക്യാപ്‌സ്യൂൾ രൂപത്തിലാണ് രണ്ടു പേരും സ്വർണം കടത്താന്‍ ശ്രമിച്ചത്. 

കഴിഞ്ഞ ദിവസം കരിപ്പൂരില്‍നിന്ന് ഒരു കോടി 20 ലക്ഷം രൂപ വില മതിക്കുന്ന രണ്ടു കിലോഗ്രാം സ്വര്‍ണം രണ്ടു വ്യത്യസ്ത കേസുകളിലായി കസ്റ്റംസ് പിടികൂടിയിരുന്നു. മണ്ണാര്‍ക്കാട് സ്വദേശിയായ മുഹമ്മദ് ഷെരീഫ്, കരുവാരകുണ്ട് സ്വദേശിയായ സഫ്‌വാന്‍ എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. 

മുഹമ്മദ് ഷെരീഫില്‍ നിന്ന് 1061 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണമിശ്രിതം അടങ്ങിയ നാലു ക്യാപ്‌സൂളുകളും സഫ്വാനില്‍  നിന്ന് 1159 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണമിശ്രിതമടങ്ങിയ നാലു ക്യാപ്‌സൂളുകളുമാണ് പിടികൂടിയത്. ജിദ്ദയില്‍ നിന്നുമാണ് ഇരുവരും എത്തിയത്. സഫ്‌വാന് ടിക്കറ്റടക്കം 50,000 രൂപയും ഷെരീഫിന്  80,000 രൂപയുമാണ് സ്വര്‍ണക്കടത്ത് വാഗ്ദാനം ചെയ്തിരുന്നതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Gold Rate Today: സ്വർണവിപണിയിൽ ചാഞ്ചാട്ടം; ഇന്നലെ കുറഞ്ഞത് ഇന്ന് കൂടി

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്