കോഴിക്കോട് പുതിയ 10 കണ്ടെയിൻമെൻറ് സോണുകൾ കൂടി; അഞ്ച് പ്രദേശങ്ങളെ ഒഴിവാക്കി

By Web TeamFirst Published Aug 29, 2020, 9:53 PM IST
Highlights

കൊവിഡ് 19 സാമൂഹ്യ വ്യാപനം തടയുന്നതിൻറെ ഭാഗമായാണ് കണ്ടെയിൻമെൻറ് സോണുകളുടെ പ്രഖ്യാപനം

കോഴിക്കോട്: ജില്ലയിൽ പുതുതായി 10 പ്രദേശങ്ങളെ കൂടി കണ്ടെയിൻമെൻറ് സോണുകളായി പ്രഖ്യാപിച്ചു. അഞ്ച് പ്രദേശങ്ങളെ കണ്ടെയിൻമെൻറ് സോണിൽ നിന്നും ഒഴിവാക്കി. കൊവിഡ് 19 സാമൂഹ്യ വ്യാപനം തടയുന്നതിൻറെ ഭാഗമായാണ് കണ്ടെയിൻമെൻറ് സോണുകളുടെ പ്രഖ്യാപനം.

പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ വാർഡ് 5 കണലാട്, ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ വാർഡ് 14 കരുമല, മുക്കം മുൻസിപ്പാലിറ്റിയിലെ വാർഡ് 5 തോട്ടത്തിൻ കടവ്, ഫറോക്ക് മുൻസിപ്പാലിറ്റിയിലെ വാർഡ് 9 പേട്ട നോർത്ത്, കുരുവട്ടൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 13 ചെറുവറ്റ വെസ്റ്റ്, കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 4 ഗോതമ്പ് റോഡിലെ കണ്ടം പുലിക്കാവ്, പടിഞ്ഞാറ് പൊട്ടപടി, കിഴക്ക് മർവ ക്രഷർ, വടക്ക് കണ്ടം പുലിക്കാവ് മല വരെയുള്ള പ്രദേശങ്ങൾ, ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ വാർഡ് 11 മൂർക്കനാടി, നാദാപുരം ഗ്രാമപഞ്ചായത്തിലെ വാർഡ് 3 വിഷ്ണുമംഗലം, വാണിമേൽ ഗ്രാമപഞ്ചായത്തിലെ വാർഡ് 10 വിലങ്ങാട്, പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ വാർഡ് 12 പാറകണ്ടം എന്നിവയാണ് പുതിയ കണ്ടെയിൻമെൻറ് സോണുകൾ.

ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ വാർഡുകളായ 4, 18, തലക്കുളത്തൂർ ഗ്രാമപഞ്ചായത്തിലെ വാർഡ്‌ 4, ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാർഡുകളായ 11,12,13,14,15, വാണിമേൽ ഗ്രാമപഞ്ചായത്തിലെ വാർഡ് 14 എന്നിവയെയാണ് കണ്ടെയിൻമെൻറ് സോണിൽ നിന്നും ഒഴിവാക്കിയത്. കോഴിക്കോട് കോർപ്പറേഷനിലെ ഡിവിഷൻ 58ൽ രോഗം സ്ഥിരീകരിച്ചവർ ഉൾപ്പെടുന്ന പ്രദേശങ്ങൾ മൈക്രോ കണ്ടെയിൻമെൻറ് സോണാക്കും.

താമരശ്ശേരിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; നാല് പേര്‍ പിടിയില്‍

click me!