താമരശ്ശേരി: താമരശ്ശേരിയില്‍ മയക്കുമരുന്നുമായി നാല് പേര്‍ പിടിയില്‍. ബാലുശ്ശേരി കരുമല താന്നിക്കല്‍ ശരത്ത് (24) ബാലുശ്ശേരി കിനാലൂര്‍ ഏഴുക്കണ്ടി താഴെമഠത്തില്‍ ജുബിന്‍ഷന്‍ (22), താമരശ്ശേരി തച്ചംപൊയില്‍ കുന്നുംപ്പുറം സക്കറിയ (27), ഉണ്ണികുളം ഉമ്മിണിക്കുന്ന് ചെറുവത്ത് പൊയിൽ മുഹമ്മദ് ദില്‍ഷാദ് (23) എന്നിവരാണ് പിടിയിലായത്. 

240 മില്ലി ഗ്രാം വരുന്ന 17 എല്‍എസ്ഡി സ്റ്റാമ്പ്, 790 മില്ലി ഗ്രാം എംഡിഎംഎ മയക്കുമരുന്നും ഇവര്‍ സഞ്ചരിച്ച കാറും പൊലാസ് പിടിച്ചെടുത്തു. വെള്ളിയാഴ്ച രാത്രി 11.25 ഓടെ താമരശ്ശേരി-മാനിപുരം റോഡില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ഡിവൈഎസ്പി ടി കെ അഷ്റഫിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയില്‍ സിഐ എം.പി രാജേഷ്, എസ്ഐ കെ. സനല്‍രാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

പിടിയിലായ ശരത് 2017ല്‍ 3 ഗ്രാം എംഡിഎംഎയുമായി പിടിയിലായിരുന്നു. സക്കറിയ ഒരു മാസം മുമ്പാണ് വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. പ്രതികളെ കൊവിഡ് പരിശോധനക്ക് ശേഷം താമരശ്ശേരി കോടതിയില്‍ ഹാജരാക്കി.