വീടിന് മുന്നിൽ നിന്ന 10 വയസുകാരനെ തെരുവുനായ ഓടിച്ചിട്ട് കടിച്ചു, കുട്ടിയുടെ കാലിന് പരിക്കേറ്റു

Published : Jun 22, 2026, 08:55 PM IST
stray dog

Synopsis

ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. ഇവരുടെ വീടിന് മുന്‍പിലെ റോഡില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. കുട്ടി വീട്ടിലേക്ക് ഓടിക്കയറിയതുമൂലം ഗുരുതര പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

തൃശൂര്‍: പുതുക്കാട് അളഗപ്പനഗര്‍ പച്ചളിപ്പുറത്ത് തെരുവുനായയുടെ ആക്രമണത്തില്‍ പത്തുവയസുകാരന് പരിക്കേറ്റു. പച്ചളിപ്പുറം മഞ്ഞളി റിജോയുടെ മകന്‍ ജോയലിനാണ് പരിക്കേറ്റത്. കാലിന് പരിക്കേറ്റ കുട്ടിയെ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിച്ചു. ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. ഇവരുടെ വീടിന് മുന്‍പിലെ റോഡില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. കുട്ടി വീട്ടിലേക്ക് ഓടിക്കയറിയതുമൂലം ഗുരുതര പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ട്യൂഷന്‍ കഴിഞ്ഞ് വന്നിരുന്ന വിദ്യാര്‍ത്ഥികളെ തെരുവുനായ ഓടിച്ചിരുന്നു. മേഖലയിലെ തെരുവുനായ ശല്യത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വാടക വീട്ടില്‍ പൊലീസെത്തി, പരിശോധനയില്‍ കണ്ടെത്തിയത് കോടികൾ വില മതിക്കുന്ന തിമിംഗല ഛർദ്ദി, പ്രതിക്കായി അന്വേഷണം
നിപ: രോഗ ഉറവിടത്തിൽ അവ്യക്തത തുടരുന്നു, രോഗിയുടെ വീടിന് സമീപത്ത് നിന്ന് പിടിച്ച വവ്വാലുകളുടെ സാംപിള്‍ പരിശോധനാ ഫലം നെഗറ്റീവ്