കിഴക്കേ ടിപ്പുസുല്‍ത്താന്‍ റോഡില്‍ ശിവപുരം ക്ഷേത്രത്തിന് സമീപം നടത്തിയ വാഹനപരിശോധനയിലാണ് കാറില്‍ ഡ്രൈവിംഗ് സീറ്റിനടിയില്‍ ക്ലച്ച് പെഡലിന് സമീപമുള്ള ഫ്‌ളോര്‍ മാറ്റിനടിയില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന 39.390 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തത്.
തൃശൂര്‍: വില്‍പ്പനയ്ക്കായി കാറില്‍ കടത്തിക്കൊണ്ടുവന്ന മാരക രാസ ലഹരിയായ എം.ഡി.എം.എയുമായി സ്റ്റേഷന്‍ റൗഡിയെയും കൂട്ടാളിയെയും കൈപ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതിയും സ്റ്റേഷന്‍ റൗഡിയുമായ പെരിഞ്ഞനം വഴിയമ്പലം വെസ്റ്റ് സ്വദേശി കുളങ്ങരവീട്ടില്‍ മിന്‍ഷാദ് (33) നെയും കൂട്ടാളിയായ പെരിഞ്ഞനം ചക്കരപ്പാടം സ്വദേശി പനപറമ്പില്‍ വീട്ടില്‍ ഷജില്‍ (33) നെയുമാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെയാണ് ചളിങ്ങാട് കിഴക്കേ ടിപ്പുസുല്‍ത്താന്‍ റോഡില്‍ ശിവപുരം ക്ഷേത്രത്തിന് സമീപം നടത്തിയ വാഹനപരിശോധനയിലാണ് കാറില്‍ ഡ്രൈവിംഗ് സീറ്റിനടിയില്‍ ക്ലച്ച് പെഡലിന് സമീപമുള്ള ഫ്‌ളോര്‍ മാറ്റിനടിയില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന 39.390 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തത്.
തുടര്‍ന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയും കാര്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പിടിച്ചെടുത്ത എം.ഡി.എം.എ. കൊമേഴ്‌സ്യല്‍ ക്വാണ്ടിറ്റി അളവിലുള്ളതാണ്. കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി. ആര്‍. രതീഷ് കുമാര്‍, മതിലകം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി. വിമല്‍, കയ്പമംഗലം പോലീസ് സ്റ്റേഷന്‍ എസ്.ഐ. കെ. രഞ്ജിത്ത്, ജി.എ.എസ്.ഐ. സൈഫുദ്ദീന്‍ പി.കെ., സി.പി.ഒ. ആന്റണി, ഡ്രൈവര്‍ സി.പി.ഒ. ജിഷ്ണു, തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് അംഗങ്ങളായ എസ്.ഐമാരായ പ്രദീപ് സി.ആര്‍., ജയകൃഷ്ണന്‍ പി., സതീശന്‍ മടപ്പാട്ടില്‍, ജി.എസ്.ഐ. ഷൈന്‍ ടി.ആര്‍., ജി.എ.എസ്.ഐ. റെജി എ.യു., സില്‍ജോ വി.യു., ജി.എസ്.സി.പി.ഒമാരായ ബിജു സി.കെ., സോണി പി.എക്‌സ്., ഷിന്റോ കെ.ജെ., സി.പി.ഒമാരായ നിശാന്ത് എ., സുര്‍ജിത്ത് സാഗര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.












