ഇടുക്കിയിൽ ഒരാഴ്ചയായി പനി ബാധിച്ച് ചികിത്സയിലാരുന്ന പത്ത് വയസുകാരി മരിച്ചു

Published : May 18, 2024, 04:01 PM IST
ഇടുക്കിയിൽ ഒരാഴ്ചയായി പനി ബാധിച്ച് ചികിത്സയിലാരുന്ന പത്ത് വയസുകാരി മരിച്ചു

Synopsis

ഏലപ്പാറ പശുപ്പാറ പുളിങ്കട്ട ഈന്തുംകാലാ പുതുവൽ ജഗദീഷ് ഭവൻ ജഗദീഷ് - ശാരദാ ദമ്പതികളുടെ മകൾ അതുല്യ (10) ആണ് മരിച്ചത്

ഇടുക്കി: പനി ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച 10 വയസുകാരി മരിച്ചു. ഏലപ്പാറ പശുപ്പാറ പുളിങ്കട്ട ഈന്തുംകാലാ പുതുവൽ ജഗദീഷ് ഭവൻ ജഗദീഷ് - ശാരദാ ദമ്പതികളുടെ മകൾ അതുല്യ (10) ആണ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി പനി ബാധിച്ചതിനെ തുടർന്ന് പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഇന്നലെ രാവിലെയും ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി രാത്രി പനി കൂടുതലായതിനെ തുടർന്ന് തിരികെ കൊണ്ടുവരികയും വെളുപ്പിനെ മൂന്നുമണിയോടുകൂടി മരണം സംഭവിക്കുകയുമായിരുന്നു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

കൃത്യമായ മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ടിനു ശേഷമേ വ്യക്തമാവുകയുള്ളൂ. അതുല്യയുടെ കുടുംബം കഴിഞ്ഞ മൂന്നു മാസക്കാലമായി പാമ്പനാറിലാണ് താമസിച്ചിരുന്നത്. സംഭവത്തിൽ പീരുമേട് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

എന്താണ് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്? അറിയാം ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

പ്രചരണത്തിനിടെ സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരിച്ചു, വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു
അതിരപ്പള്ളിയിലെ റിസോർട്ട് ജീവനക്കാരൻ, റോഡിൽ നിന്നും ഒരു വീട്ടിലേക്ക് കയറിയ ആളെ കണ്ട് ഞെട്ടി, 16 അടി നീളമുള്ള രാജ വെമ്പാല!