
ചേർത്തല: നിരാലംബർക്ക് തുണയായി പരിസ്ഥിതി പ്രവർത്തകനും റിട്ടയേർഡ് കെഎസ്ആർടിസി ഡ്രൈവറുമായ എസ്എൽ വർഗ്ഗീസ് എന്ന ചേർത്തല ഗാന്ധി. പാഴ് വസ്തുക്കൾ പെറുക്കി വിറ്റ് നിരവധി പേർക്ക് സഹായമെത്തിക്കുകയാണ് ഈ ചേർത്തല ഗാന്ധി. പാഴ്വസ്തുക്കൾ വിറ്റു കിട്ടുന്ന പണം പാവങ്ങളെയും ക്യാൻസർ രോഗികളെയും സഹായിക്കാനാണ് വർഗീസ് ഉപയോഗിക്കുന്നത്. ചേർത്തല നഗരസഭ 13-ാം വാർഡിലെ താമസക്കാരനാണ് വർഗ്ഗീസ്.
കയ്യിൽ കിട്ടുന്ന പൈസ ഉപയോഗിച്ച് ഇതിനോടകം പത്തോളം പേർക്ക് പെൻഷനും നൽകിയിട്ടുണ്ട് ചേർത്തല ഗാന്ധി. പുലർച്ചെ 6 മണിയോടെ ചേർത്തല മുട്ടം പള്ളിയിലെ പ്രാർത്ഥനയ്ക്ക് ശേഷം മാർക്കറ്റിലെ കടകൾക്ക് മുന്നിൽ ചേർത്തല ഗാന്ധിയെ പ്രതീക്ഷിച്ച് കാർട്ടൻ ബോക്സ്കളും, പ്ലാസ്റ്റിക് കുപ്പിയും പാഴ് പേപ്പറുകളും ഉണ്ടാകും. കടകൾ നടത്തുന്നവർക്കറിയാം ചേർത്തല ഗാന്ധിയുടെ ചാരിറ്റി പ്രവർത്തനം. അതുകൊണ്ട് ചേർത്തല ഗാന്ധിയ്ക്ക് നൽകാനായി കടയിലെ പാഴ് വസ്തുക്കൾ കളയാതെ സൂക്ഷിച്ചു വയ്ക്കും. അതും വഴിയോരത്ത് കിടക്കുന്ന മറ്റു വസ്തുക്കളും പെറുക്കിയെടുത്ത് വീട്ടിലെത്തുമ്പോൾ 10 മണിയാകും. തുടർന്ന് ഭാര്യ സെലിയാമ്മയും പ്ലാസ്റ്റിക് വേർതിരിയ്ക്കാനായി ഭർത്താവിനൊപ്പം ചേരും.
ചേർത്തല നഗരത്തിൽ മാത്രം പാവപ്പെട്ടവർക്ക് എല്ലാ മാസവും തന്റേതായ വിഹിതം വീടുകളിൽ എത്തിച്ചു നൽകാറുണ്ടെന്ന് ഗാന്ധി പറയുന്നു. ചേർത്തലയിൽ നിന്നും പത്ത് കിലോമീറ്റർ ദൂരെ പുതിയകാവ് വരെ പോയി പാവപ്പെട്ടെ വരെ സഹായിക്കാറുണ്ടായിരുന്നു വർഗ്ഗീസ്. അനവധി ക്യാൻസർ രോഗികളേയും പാവപ്പെട്ടവരെയും ഇതിനോടകം സഹായിക്കാനായെന്ന് ചേർത്തല ഗാന്ധി പറയുന്നു. നാല് വർഷം മുമ്പ് പുരുഷൻ കവലയ്ക്ക് സമീപം ആശ്രയം ചാരിറ്റി ട്രസ്റ്റ് സംഘടിപ്പിച്ചതോടെ എല്ലാ മാസവും രണ്ടായിരം രൂപയോളം ട്രസ്റ്റിൽ നിക്ഷേപിയ്ക്കുന്നുണ്ട്. 55 വയസു വരെ നീരിശ്വരവാദിയായിരുന്ന വർഗ്ഗീസ് ഇപ്പോൾ പ്രാർത്ഥനയുമായാണ് മുന്നോട്ട് പോവുന്നത്. മൂന്ന് പെൺമക്കളാണ് വർഗീസിന് ഉള്ളത്. മൂന്ന് പെൺമക്കളും വിവാഹിതരാണ്.
ഫ്രാൻസിലെ ജൂത ദേവാലയത്തിലേക്ക് പെട്രോൾ ബോംബെറിഞ്ഞ് അക്രമി, വെടിവച്ച് വീഴ്ത്തി പൊലീസ്
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam