
തിരുവനന്തപുരം: തിരുവനന്തപുരത്തിന്റെ മനോഹരമായ നഗര കാഴ്ചകൾ കെഎസ്ആർടിസിയുടെ പുത്തൻ ഇലക്ട്രിക് ഡബിൾ ഡെക്കർ ബസിന്റെ മുകളിലിരുന്ന് വീക്ഷിച്ചാൽ എങ്ങനെയുണ്ടാകും... ഒന്ന് പോയിനോക്കിയാലോ... രണ്ട് മണിക്കൂർ യാത്ര ചെയ്ത് നഗര കാഴ്ചകൾ കൺകുളിരെ ആസ്വദിക്കുവാൻ വെറും 100 രൂപ മാത്രമാണ് കെഎസ്ആർടിസി ഈടാക്കുന്നത്.
കിഴക്കേകോട്ടയിൽ നിന്ന് ആരംഭിക്കുന്ന ഇലക്ട്രിക് ഡബിൾ ഡക്കർ യാത്ര സെക്രട്ടറിയേറ്റ് - അയ്യൻകാളി ഹാൾ - കേരള യൂണിവേഴ്സിറ്റി - എംഎൽഎ ഹോസ്റ്റൽ - ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം - നിയമസഭാ മന്ദിരം - എൽഎംഎസ് ചർച്ച് - മ്യൂസിയം - കനകക്കുന്ന് - വെള്ളയമ്പലം - കവടിയാർ രാജ്ഭവൻ, മാനവീയം വീഥി ചിൽഡ്രൻസ് പാർക്ക്, ഫൈൻ ആർട്ട്സ് കോളേജ്, സെന്റ് ജോസഫ് ചർച്ച്, ചാക്ക, എയര്‍പോര്‍ട്ട്-, ശംഖുമുഖം ബൈപ്പാസ് - ലുലു മാള്‍ എന്നിവിടങ്ങളിലൂടെ തിരിച്ച് കിഴക്കേകോട്ടയിൽ എത്തിച്ചേരും.
പാട്ടുപാടുന്നവർക്ക് പാട്ടുപാടാം, ആർത്തുല്ലസിക്കാം, കാഴ്ച കണ്ടിരിക്കുന്നവർക്ക് മനോഹരങ്ങളായ നഗര കാഴ്ചകൾ കണ്ടാസ്വദിക്കാം. രാവിലെ എട്ട് മണിക്ക് ആദ്യയാത്ര ആരംഭിച്ച് ഓരോ ട്രിപ്പുകളായി രാത്രി 10 മണിവരെ തുടരും. അവധിക്കാലത്ത് നഗരം കാണാൻ എത്തുന്നവർക്ക് വലിയ ചെലവ് ഇല്ലാതെ യാത്ര ചെയ്യുന്നതിനുള്ള അവസരമാണ് കെഎസ്ആർടിസി ഒരുക്കുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...