
മലപ്പുറം: മലപ്പുറത്തെ അർജൻറീന ആരാധകരുടെ സ്‌നേഹക്കൂട്ടായ്മ വ്യത്യസ്തമായ ഒരു മാതൃകയൊരുക്കാൻ തയ്യാറായിരിക്കുകയാണ്. മലപ്പുറം മേൽമുറി അധികാരിത്തൊടിയിലെ സ്‌കൂൾ വികസനത്തിനായി സ്ഥലമേറ്റെടുക്കാൻ 100 രൂപ ചലഞ്ചുമായി മുന്നോട്ടിറങ്ങിയിരിക്കുകയാണിവർ. ആയിരത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന മേൽമുറി ജി.എം.എൽ.പി സ്‌കൂളിന്റെ വികസനത്തിനായാണ് ഇവർ മുന്നിട്ടിറങ്ങുന്നത്. മൂന്ന് കോംപൗണ്ടുകളായാണ് സ്‌കൂളിന്റെ പ്രവർത്തനം.
ഇതിൽ രണ്ടും വാടക കെട്ടിടത്തിലാണ്. പുതിയ കെട്ടിടം നിർമിക്കാൻ 1.75 ഏക്കർ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഇത് വാങ്ങിയാലെ സ്‌കൂളിന് പുതിയ കെട്ടിടം നിർമിക്കാനാകൂ. ഇതിന് വേണ്ടിയാണ് നൂറുരൂപ ചലഞ്ച് നടത്തുന്നത്. സ്ഥലം ലഭിച്ചാൽ സർക്കാർ ചെലവിൽ കെട്ടിടം നിർമിക്കും. മാർച്ച് മാസത്തിനകം 2.25 കോടി രൂപ സ്ഥലമുടമകൾക്ക് നൽകണം. കൂടുതൽ പണം ലഭിച്ചാൽ സ്‌കൂളിന് ഗ്രൗണ്ട് നിർമിക്കാനുള്ള സ്ഥലവും ഇവർ കണ്ടുവെച്ചിട്ടുണ്ട്. സ്‌കൂൾ പി.ടി.എയുടെയും സ്‌കൂൾ വികസന സമിതിയുടെയും നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. ഗൂഗിൾ പേ വഴിയാണ് ഫണ്ട് സമാഹരണം. നിലവിൽ ഒരു ലക്ഷത്തോളം രൂപ അർജൻറീന ഫാൻസിന് സമാഹരിക്കാനായിട്ടുണ്ട്. താത്പര്യമുള്ളവർക്ക് 8590328393 (മഹറൂഫ്) എന്ന നമ്പറിൽ ഗൂഗിൾ പേ ചെയ്യാം.
അമിത വേഗതയില്‍ വന്ന ബൈക്ക് തെന്നിമാറി ബസിന്‍റെ അടിയില്‍പ്പെട്ടു; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം