എടിഎമ്മിൽ നിന്ന് 10000 രൂപ നഷ്ടപ്പെട്ടു; 5 വർഷത്തെ നിയമപോരാട്ടം; നഷ്ടപരിഹാരമടക്കം നേടിയെടുത്ത് പൊലീസുദ്യോ​ഗസ്ഥ

Published : Jun 11, 2024, 06:58 PM IST
എടിഎമ്മിൽ നിന്ന് 10000 രൂപ നഷ്ടപ്പെട്ടു; 5 വർഷത്തെ നിയമപോരാട്ടം; നഷ്ടപരിഹാരമടക്കം നേടിയെടുത്ത് പൊലീസുദ്യോ​ഗസ്ഥ

Synopsis

2019 ഏപ്രില്‍ 12നാണ് കൊല്ലം വനിതാ സെല്ലിലെ എഎസ്ഐ സുപ്രഭ കാനറാ ബാങ്കിന്‍റെ ഇരവിപുരത്തെ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ചത്. 20000 രൂപ എടുക്കാന്‍ ശ്രമിച്ചെങ്കിലും 10000 രൂപ മാത്രമേ കിട്ടിയുള്ളൂ. 

കൊല്ലം: എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനിടെ നഷ്ടമായ പതിനായിരം രൂപ വീണ്ടെടുക്കാന്‍ പൊലീസുകാരി നടത്തിയത് അഞ്ച് വര്‍ഷം നീണ്ട നിയമപോരാട്ടം. കൊല്ലം വനിതാ സെല്ലിലെ അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ സുപ്രഭയാണ് നഷ്ടപരിഹാരം ഉള്‍പ്പടെ നാല്‍പതിനായിരം രൂപ നേടിയെടുത്തത്. കേസിന് ചെലവായ തുകയുടെ ഒരു വിഹിതം സഹിതം തിരിച്ചു നല്‍കണമെന്ന് കാനറ ബാങ്കിനോട് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിടുകയായിരുന്നു.

2019 ഏപ്രില്‍ 12നാണ് കൊല്ലം വനിതാ സെല്ലിലെ എഎസ്ഐ സുപ്രഭ കാനറാ ബാങ്കിന്‍റെ ഇരവിപുരത്തെ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ചത്. 20000 രൂപ എടുക്കാന്‍ ശ്രമിച്ചെങ്കിലും 10000 രൂപ മാത്രമേ കിട്ടിയുള്ളൂ. എന്നാല്‍ സുപ്രഭയുടെ എസ്ബിഐ അക്കൗണ്ടില്‍ നിന്നും 20000 രൂപ കുറഞ്ഞു. ബാങ്കില്‍ പരാതി സമര്‍പ്പിച്ചെങ്കിലും  നടപടിയുണ്ടായില്ല. ബാങ്കിംഗ് ഓംബുഡ്സ്മാന് നല്‍കിയ പരാതിയും തള്ളി. അവസാന ശ്രമം എന്ന നിലയിലാണ് കൊല്ലം ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് പരാതി നല്‍കിയത്. അഞ്ച് വര്‍ഷത്തെ നിയപോരാട്ടതിന് ഒടുവില്‍ കാനറ ബാങ്ക് സുപ്രഭയ്ക്ക് പണം തിരികെ നല്‍കി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കടുവ ഭീതി: രണ്ട് പഞ്ചായത്തുകളിലെ 10 വാര്‍ഡുകളിൽ സ്കൂൾ അവധി പ്രഖ്യാപിച്ച് വയനാട് കളക്ടര്‍, പരീക്ഷകൾക്കും ബാധകം
ആലപ്പുഴയിൽ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ ഭാര്യയും രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും പൊള്ളലേറ്റ് മരിച്ചു