
കൊല്ലം: യാത്രക്കാരന്റെ ജീവൻ രക്ഷിച്ച ബസ് കണ്ടക്ടറെ ആദരിച്ചു . യാത്രയ്ക്കിടെ സ്വകാര്യ ബസിൽ നിന്നും പുറത്തേക്ക് വീഴാൻ തുടങ്ങിയ യാത്രക്കാരനെ നിമിഷ നേരം കൊണ്ട് പിടിച്ചു കയറ്റി ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്ന സ്വകാര്യ ബസ് കണ്ടക്ടറും കൊല്ലം മൺറോതുരുത്ത് സ്വദേശിയുമായ ബിജിത് ലാലിനെ കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.കെ.ദിവാകരൻ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ രഞ്ജിത്ത് പി. മനോഹർ എന്നിവർ പൊന്നാടയണിയിച്ച് ആദരിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച പകൽ 2.10ന് ചവറ- അടൂർ- പന്തളം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിന്റെ പിൻവാതിൽ കൈ തട്ടി തുറന്ന് പുറത്തേക്ക് വീഴുന്നതിനിടെയാണ് പടിഞ്ഞാറെ കല്ലട സ്വദേശിയായ ജയകൃഷ്ണൻ എന്ന യുവാവിനെ അത്ഭുതകരമായി ഒറ്റ കൈ കൊണ്ട് പിടിച്ചു രക്ഷിച്ചത്. ബോർഡ് തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ വി. സജീവ് കുമാർ സീനിയർ സൂപ്രണ്ട് ആർ. ശ്രീകുമാർ, ബിജിത്ത് ലാൽ എന്നിവർ പങ്കെടുത്തു.
വ്യാഴാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യം മിന്നൽ വേഗത്തിലെത്തി 'ദൈവത്തിന്റെ കൈ' എന്ന ഹാഷ് ടാഗോടെ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വീഴാൻ പോയ യുവാവിന്റെ പുറത്ത് തട്ടി ബസിന്റെ വാതിലും തുറന്ന് പോയിരുന്നു. യുവാവാകട്ടെ കഷ്ടിച്ചാണ് ഇടതു കൈ കൊണ്ട് വാതിലിന് സമീപത്തെ പിടിയിൽ പിടിക്കാനായത്. യാത്രക്കാരന്റ ജീവൻ രക്ഷിച്ച കണ്ടക്ടറെ മോട്ടോർ വാഹന വകുപ്പും ആദരിച്ചു.
ടിക്കറ്റ് എടുത്തതിന് പിന്നാലെ ബസിൽ നിന്ന് യാത്രക്കാരൻ തെറിച്ച് വീഴാൻ പോയപ്പോൾ ഒറ്റക്കൈ കൊണ്ടാണ് കണ്ടക്ടർ ജീവിതത്തിലേക്ക് പിടിച്ച് കയറ്റിയത്. മറ്റൊരു യാത്രക്കാരന് ടിക്കറ്റ് നൽകുന്നതിനിടയിൽ തിരിഞ്ഞ് പോലും നോക്കാതെയായിരുന്നു അദ്ദേഹത്തിന്റെ രക്ഷാപ്രവർത്തനം. ഒരു നിമിഷം വൈകിയിരുന്നെങ്കിൽ യുവാവ് ബസിന് പുറത്തേക്ക് തെറിച്ച് വീണ് അപകടം ഉണ്ടായേനെ.
Title Date Actions 'ഇനി നമ്പറുകളും...'; വന്‍ തീരുമാനങ്ങളുമായി കെഎസ്ആര്‍ടിസി, അറിയേണ്ടതെല്ലാം
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam