
കോഴിക്കോട്: കോഴിക്കോട് താമരശേരിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ 1500 ലിറ്റർ വാഷും 105 ലിറ്റർ ചാരായവും പിടികൂടി. കോഴിക്കോട് എക്സൈസ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ പ്രിവന്റീവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിൽ നൽകിയ വിവരത്തെ തുടർന്നാണ് താമരശ്ശേരി എക്സൈസ് സർക്കിൾ ടീം കന്നൂട്ടിപ്പാറ പെരിങ്ങോട് മലയിൽ വ്യാപകമായ റെയ്ഡ് നടത്തിയത്.
നാല് ബാരലുകളിലും കുഴികളിലുമായി സൂക്ഷിച്ചു വെച്ച 1500 ലിറ്റർ വാഷും മൂന്ന് കന്നാസുകളിലായി സൂക്ഷിച്ചു വെച്ച 105 ലിറ്റർ ചാരായവും കണ്ടെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു .പ്രിവന്റീവ് ഓഫീസർ കെ ഷംസുദീന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ സി.ഇ.ഒമാരായ ബിനീഷ് കുമർ ,പ്രദീപ്, ഡ്രൈവർ ശ്രീജിത്ത് എന്നിവർ പങ്കെടുത്തു. പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാക്കി.
കാറുമായി കൂട്ടിയിടിച്ച ഇന്നോവ രക്ഷപെടാനായി നിരവധി വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചു; 3 മരണം, 12 പേര്‍ക്ക് പരിക്ക്
മുംബൈ: നിരവധി വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരണപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുംബൈ ബാന്ദ്രയിലെ വൊര്‍ലി സീ ലിങ്കിലാണ് വലിയ വാഹനാപകടം ഉണ്ടായത്. വ്യാഴാഴ്ച രാത്രി 10.15ഓടെയായിരുന്നു സംഭവം.
അമിത വേഗത്തിലെത്തിയ ഒരു ടൊയോട്ട ഇന്നോവ കാര്‍ ടോള്‍ പ്ലാസയ്ക്ക് ഏകദേശം 100 മീറ്റര്‍ അകലെ വെച്ച് ഒരു മെര്‍സിഡസ് കാറുമായി കൂട്ടിയിടിച്ചു. എന്നാല്‍ ഈ അപകടത്തിന് ശേഷം ഇന്നോവ കാറിലുണ്ടായിരുന്നവര്‍ സ്ഥലത്തു നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു. ടോള്‍ പ്ലാസയ്ക്ക് മുന്നില്‍ കാത്തു നില്‍ക്കുകയായിരുന്ന മറ്റ് നിരവധി വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചാണ് ഇന്നോവ മുന്നോട്ട് നീങ്ങിയത്. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് അപകടത്തില്‍ മരണപ്പെട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...