വെടിവെച്ചിട്ടത് 1,067 കാട്ടുപന്നികളെ, പട്ടികയില്‍ സംസ്ഥാനത്ത് മലപ്പുറം രണ്ടാമത്

Published : Mar 09, 2026, 03:03 PM IST
Carcass of a wild boar found in a forest area in Maniyur, Kozhikode; Health officials inspecting the site

Synopsis

കാർഷിക വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്നതിൽ സംസ്ഥാനത്ത് മലപ്പുറം ജില്ല രണ്ടാമതാണ്. വനം-വന്യജീവി വകുപ്പിന്റെ കണക്ക് പ്രകാരം 1,067 കാട്ടുപന്നികളെയാണ് ജില്ലയിൽ വെടിവെച്ചിട്ടത്. തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയ അധികാരമുപയോഗിച്ചാണ് ഈ നടപടി, പട്ടികയിൽ പാലക്കാടാണ് ഒന്നാമത്.

മലപ്പുറം: കാര്‍ഷിക വിളകള്‍ നശി പ്പിക്കുന്നത് തടയാന്‍ അംഗീകൃത ഷൂട്ടര്‍മാര്‍ വഴി അപകടകാരികളായ കാട്ടുപന്നികളെ ഇതുവരെ വെടിവെച്ച് കൊന്ന പട്ടികയില്‍ മലപ്പുറം രണ്ടാമത്. 2022 മേയ് 28 മുതല്‍ 2025 ഡിസംബര്‍ 15 വരെ യുള്ള വനം-വന്യജീവി വകുപ്പിന്റെ കണക്ക് പ്രകാരമാണിത്. മൂ ന്നര വര്‍ഷത്തിനിടെ തദ്ദേശ സ്ഥാ പനങ്ങള്‍ മുഖേന തോക്കിന്‍ മു നയില്‍ മലപ്പുറത്ത് 1,067 കാട്ടുപ ന്നികളെയാണ് വെടിവെച്ചിട്ടത്. പട്ടികയില്‍ പാലക്കാട് ജില്ലയാണ് ഒന്നാമത്. 1,512 കാട്ടുപന്നിക ളെ അധികൃതരുടെ അനുമതിയോ ടെ കൊന്നിട്ടുണ്ട്.

മൂന്നാമതുള്ള തിരുവനന്തപു രത്ത് 967, കണ്ണൂരില്‍ 740, കോ ഴിക്കോട് 484, പത്തനംതിട്ട 163, കൊല്ലം 137, തൃശൂര്‍ 130, ആലപ്പു 4 85, കാസര്‍കോട് 25, വയനാട് 24 എന്നിങ്ങനെയാണ് കണക്ക്. മുന്ന് ജില്ലകളിലാണ് 10 താഴെയുള്ളത്. എറണാകുളം ഒമ്പത്, കോട്ടയം ആറ്, ഇടുക്കി രണ്ട് എന്നി ങ്ങനെയാണ് കുറവുള്ള പട്ടികയിലുള്ളത്.

2022 മേയില്‍ 28 മുതല്‍ ജനവാ സ മേഖലയില്‍ മനുഷ്യരുടെ ജീ വനും സ്വത്തിനും ഭീഷണിയായ കാട്ടുപന്നികളെ വെടിവെച്ച് കൊ ല്ലുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാര്‍ക്കും സെക്രട്ടറിമാര്‍ക്കും അധികാരം നല്‍കി യിരുന്നു. നിലവില്‍ ഈ അനുമതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വന്ദേഭാരത്, ജനശതാബ്ദി ട്രെയിനുകൾക്ക് നേരെ കല്ലേറ്, ഒരിടത്ത് ആളെ കിട്ടി, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം
സൂക്ഷിച്ചോളൂ... ഒന്നും രണ്ടുമല്ല, 400 രാജവെമ്പാലകൾ, കൊടും ചൂടിൽ മലപ്പുറത്ത് മാത്രം ഒരു മാസത്തിൽ പിടികൂടിയ കണക്ക്