
കൊല്ലം പുത്തൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി മാതാപിതാക്കളുടെ കണ്‍മുന്നില്‍ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. സുഹൃത്തുക്കള്‍ക്കൊപ്പം സ്കൂളിനു പുറത്ത് പോയ കാര്യം വീട്ടിലറിഞ്ഞതിനെ തുടര്‍ന്നുളള മനോവിഷമത്തിലാണ് ആത്മഹത്യയെന്നാണ് സൂചന. പവിത്രേശ്വരം കെഎന്‍എംഎം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ നീലിമയാണ് ആത്മഹത്യ ചെയ്തത്.
സ്കൂള്‍ വാര്‍ഷിക ദിനമായതിനാല്‍ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ സ്കൂളില്‍ വരേണ്ടതില്ല എന്ന് അറിയിച്ചിരുന്നു. എന്നാല്‍ നീലിമ ഇന്നും പതിവ് പോലെ സ്കൂളിലേക്ക് എന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി. എന്നാല്‍ സ്കൂളിലേക്ക് പോയില്ല. സ്കൂളിനു സമീപത്തെ ക്ഷേത്ര പരിസരത്ത് വച്ച് നീലിമയടക്കം ചില വിദ്യാര്‍ഥികള്‍ നില്‍ക്കുന്നത് നാട്ടുകാരില്‍ ചിലര്‍ കണ്ടിരുന്നു. ഇവര്‍ ഇക്കാര്യം സ്കൂളിലറിയിച്ചു.
ഇതോടെ അധ്യാപകരെത്തി വിദ്യാര്‍ഥികളെ സ്കൂളിലേക്ക് കൂട്ടിക്കൊണ്ടു പോയി. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ വീട്ടില്‍ വിവരം അറിയിച്ചു. നീലിമയുടെ മാതാപിതാക്കള്‍ സ്കൂളിലെത്തി കുട്ടിയെ കൂട്ടി മടങ്ങി. വീട്ടിലേക്ക് പോകുന്ന വഴിയിലാണ് ബന്ധുവീടിനു മുന്നിലെ ആള്‍മറയില്ലാത്ത കിണറിലേക്ക് നീലിമ ചാടിയത്. കുണ്ടറയില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. സംഭവത്തെ പറ്റി പൊലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കാണാതായ അച്ഛന്‍റെയും മകളുടെയും മൃതദേഹങ്ങൾ ഇടുക്കി കല്ലാർകുട്ടി അണക്കെട്ടില്‍
കോട്ടയത്ത് നിന്നും കാണാതായ അച്ഛന്‍റെയും മകളുടെയും മൃതദേഹങ്ങൾ ഇടുക്കി കല്ലാർകുട്ടി അണക്കെട്ടിന്‍റെ റിസര്‍വോയറില്‍ കണ്ടെത്തി. കോട്ടയം പാമ്പാടി ചെമ്പൻകുഴി കുരുവിക്കൂട്ടിൽ വിനീഷ് (49), മകൾ പാർവതി (17) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെയാണു വിനീഷ് പാർവതിയെയും കൂട്ടി കുഴിത്തൊളുവിലുള്ള അമ്മയെ കാണാൻ പോയത്. ഇവർ പുറപ്പെട്ടതിനു ശേഷം പല തവണ വിനീഷിന്റെ ഭാര്യ ദിവ്യ ഫോണിൽ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല. പാമ്പാടി പൊലീസ് സ്റ്റേഷനിൽ രാത്രിയിൽ ഇവര്‍ പരാതി നല്‍കുകയായിരുന്നു.
സംസ്ഥാനത്ത് കുട്ടികളിലെ ആത്മഹത്യ കൂടുന്നുവെന്ന് പൊലീസ് പഠന റിപ്പോർട്ട്
സംസ്ഥാനത്ത് കുട്ടികളുടെ ആത്മഹത്യ കൂടുന്നുവെന്ന് പഠന റിപ്പോർട്ട്. കൊവിഡ് കാലത്താണ് കുട്ടികളുടെ ആത്മഹത്യ വർധിച്ചതെന്നാണ് പൊലീസിൻെറ പഠന റിപ്പോർട്ട്. കുടുംബ ബന്ധങ്ങളിലെ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്കു കാരണമെന്നാണ് സർക്കാരിന്, പൊലീസ് കൈമാറിയ റിപ്പോർട്ടിൽ പറയുന്നത്.
ഭര്‍ത്താവ് ആത്മഹത്യ ചെയ്തതറിഞ്ഞ് യാത്ര തിരിച്ച ഭാര്യയും സഹോദരിയും കാറിടിച്ച് മരിച്ചു
ഭര്‍ത്താവ് ആത്മഹത്യ ചെയ്തതറിഞ്ഞ് യാത്ര തിരിച്ച ഭാര്യയും സഹോദരിയും വാഹനാപകടത്തില്‍ മരിച്ചു. തിരുവനന്തപുരം തിരുവല്ലത്താണ് ദാരുണസംഭവം. പനത്തുറ ജിജി കോളനിയില്‍ ഐശ്വര്യ (32), സഹോദരി ശാരിമോള്‍ (31) എന്നിവരാണു ശനിയാഴ്ച രാത്രിയിലുണ്ടായ അപകടത്തില്‍ മരിച്ചത്. തിരുവല്ല വാഴമുട്ടം ബൈപാസില്‍ പാച്ചല്ലൂര്‍ ചുടുകാട് ഭദ്രകാളി ക്ഷേത്രത്തിനടുത്ത് റോഡ് മുറിച്ച് കടക്കവെ കാറിടിച്ചാണ് അപകടം. ഐശ്വര്യ ആശുപത്രിയിലേക്ക് പോകും വഴിയും ശാരിമോള്‍ ചികിത്സയിരിക്കെയുമാണ് മരിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam