കൊവിഡ് കാലത്ത് കാര്‍ഡ് ബോര്‍ഡില്‍ മിനിയേച്ചര്‍ രൂപങ്ങളുണ്ടാക്കി ശ്രദ്ധ നേടി പത്തുവയസ്സുകാരന്‍

By Web TeamFirst Published Jul 5, 2021, 3:49 PM IST
Highlights

അച്ചന്റെ പഴയ ഹെൽമറ്റ് ഉപയോഗിച്ച് ഹെലികോപ്റ്ററിന്റെ  മാതൃകയുമുണ്ടാക്കി. സ്കൂളിലെ പൊന്നമ്മ ടീച്ചർ പറഞ്ഞപ്പോൾ സ്കൂളിന്റെ മിനിയേച്ചർ രൂപവും നിർമിച്ചു. മുകുന്ദൻ നിർമിക്കുന്ന മാതൃകകളിൽ പെയിന്റ് ചെയ്യുന്നത് ചിത്രകാരികൂടിയായ ചേച്ചി ശിവനന്ദനയാണ്. 

ആലപ്പുഴ കാർഡ് ബോർഡ് കൊണ്ട് മിനിയേച്ചർ ഉണ്ടാക്കി ശ്രദ്ധ നേടി മുകുന്ദൻ എന്ന പത്ത് വയസ്കാരൻ. കൊവിഡിനെ തുടർന്ന സ്കൂളുകൾ അടച്ചു പൂട്ടിയപ്പോൾ വെറുതെ ഇരുന്ന് സമയം കളയാതെ കാർഡ്ബോർഡ്കൊണ്ട് വീടിന്‍റെയും സ്കൂളിന്റെയും വാഹനങ്ങളുടെയും മിനിയേച്ചർ രൂപങ്ങളുണ്ടാക്കുകയാണ് മണ്ണഞ്ചേരി പഞ്ചായത്ത് റോഡ് മുക്ക് ശ്രീലകത്തിൽ മനോജ് കുമാറിൻന്റെ മകൻ എംമുകുന്ദൻ.  

പഴയകാർഡ്ബോർഡ് പെട്ടികൾ കീറി ബസും വള്ളവും കപ്പലും വീടും ആനയും വിമാനവും എല്ലാം മുകുന്ദൻ നിർമിച്ചു. കാര്‍ഡ് ബോര്‍ഡുകളും പശയും കൂടുതല്‍  സംഘടിപ്പിച്ച് നല്‍കാന്‍  മുകുന്ദന്‍ അച്ഛനോടും അമ്മയോടും ആവശ്യപ്പെട്ടു. അച്ചന്റെ പഴയ ഹെൽമറ്റ് ഉപയോഗിച്ച് ഹെലികോപ്റ്ററിന്റെ  മാതൃകയുമുണ്ടാക്കി. സ്കൂളിലെ പൊന്നമ്മ ടീച്ചർ പറഞ്ഞപ്പോൾ സ്കൂളിന്റെ മിനിയേച്ചർ രൂപവും നിർമിച്ചു. മുകുന്ദൻ നിർമിക്കുന്ന മാതൃകകളിൽ പെയിന്റ് ചെയ്യുന്നത് ചിത്രകാരികൂടിയായ ചേച്ചി ശിവനന്ദനയാണ്. 

ലോക്ഡൗൺ കാലത്താണ് മകന്റെ കഴിവുകൾ ശരിക്കും തിരിച്ചറിഞ്ഞതെന്ന് മനോജ് കുമാർ പറയുന്നു. കത്രികയാണ് ഉപയോഗിക്കുന്ന ഏക ആയുധം. കുപ്പിയുടെ അടപ്പ്, പേപ്പർ എന്നിവയും ഉപയോഗിക്കും. ഇനി സ്വന്തമായി ഒരു യുട്യൂബ് ചാനൽ നിർമിച്ച് ഇക്കാര്യങ്ങളെല്ലാം മറ്റുള്ളവരെയും പഠിപ്പിക്കണമെന്ന ആഗ്രഹമാണ് മുകുന്ദനുള്ളത്. തമ്പകച്ചുവട് ഗവൺമെന്റ് യുപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് മുകുന്ദന്‍. അമ്മ രശ്മി.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!