'11 കിലോ കഞ്ചാവ്, 134 ഗ്രാം എംഡിഎംഎ', പുതുക്കാടെ ടൈല്‍ ഫാക്ടറിയിൽ വച്ച് കത്തിച്ച് നശിപ്പിച്ച് പൊലീസ്

Published : Jan 20, 2025, 09:52 PM IST
'11 കിലോ കഞ്ചാവ്, 134 ഗ്രാം എംഡിഎംഎ', പുതുക്കാടെ ടൈല്‍ ഫാക്ടറിയിൽ വച്ച് കത്തിച്ച് നശിപ്പിച്ച് പൊലീസ്

Synopsis

പുതുക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ടൈല്‍ ഫാക്ടറിയില്‍ വച്ചാണ് ഇവ കത്തിച്ച് നശിപ്പിച്ചത്. തൃശൂര്‍ റൂറല്‍ പൊലീസ് ഡ്രഗ് ഡിസിപോസല്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് ലഹരി വസ്തുക്കള്‍ നശിപ്പിച്ചത്.

തൃശൂര്‍: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി പിടികൂടിയ കഞ്ചാവും രാസലഹരി വസ്തുക്കളും നശിപ്പിച്ച് പൊലീസ്. തൃശൂര്‍ റൂറല്‍ പൊലീസ് പരിധിയില്‍ ഉള്ള പൊലീസ് സ്റ്റേഷനുകളില്‍ വിവിധ കേസുകളിലായി പിടിച്ചെടുത്ത 50 ലക്ഷത്തിന് മുകളില്‍ വിലവരുന്ന 11.385 കിലോഗ്രാം കഞ്ചാവും, 134.86 ഗ്രാം എം.ഡി.എം.എയുമാണ് പൊലീസ് നശിപ്പിച്ചത്. പുതുക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ടൈല്‍ ഫാക്ടറിയില്‍ വച്ചാണ് ഇവ കത്തിച്ച് നശിപ്പിച്ചത്. തൃശൂര്‍ റൂറല്‍ പൊലീസ് ഡ്രഗ് ഡിസിപോസല്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് ലഹരി വസ്തുക്കള്‍ നശിപ്പിച്ചത്.

സുഹൃത്തിനൊപ്പം കാപ്പാട് ബീച്ചില്‍ എത്തിയ പെണ്‍കുട്ടി ഫോണ്‍ ചെയ്യുന്നതിനിടെ തിരയിൽപ്പെട്ടു, രക്ഷപ്പെടുത്തി

2024 വര്‍ഷത്തില്‍ 94.291 കിലോഗ്രാം കഞ്ചാവും, 732.92 ഗ്രാം എം.ഡി.എം.എയൂം, 1594 ഗ്രാം ഹാഷിഷ്  ഓയിലും റൂറല്‍ പൊലീസ് ഇത്തരത്തില്‍ നശിപ്പിച്ചിരുന്നു. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി. ഉല്ലാസ്, ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. പി. അബ്ദുള്‍ ബഷീര്‍, ഇരിഞ്ഞാലക്കുട, മാള, കൊരട്ടി, വാടാനപ്പിള്ളി, വെള്ളിക്കുളങ്ങര, ചാലക്കുടി, ചേര്‍പ്പ് എന്നീ പൊലീസ് സ്റ്റേഷന്‍ ഐ.എസ്.എച്ച്.ഒമാരുടെ നേതൃത്വത്തിലുമാണ് ലഹരി വസ്തുക്കള്‍ നശിപ്പിച്ചു കളഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി
തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ