
അടൂർ: പത്തനംതിട്ട നഗരത്തിൽ തെരുവ് നായയുടെ ആക്രമണം 11 പേർക്ക് നായയുടെ കടിയേറ്റു. ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായണ്. തെരുവ് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഉത്രാട ദിവസം ഉച്ചയോടെയാണ് സംഭവം.
ഓമല്ലൂർ പുത്തൻപീടിക, സന്തോഷ് ജംഗ്ഷൻ, കോളേജ് ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നവരെയാണ് നായ ആക്രമിച്ചത്. കാത്തോലിക്കേറ്റ് കോളേജ് ജംഗ്ഷനിൽ വെട്ടാണ് തന്നെ നായ ആക്രമിച്ചതെന്ന് പരിക്കേറ്റ ഏബൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പട്ടി വരുന്നത് കണ്ട് മാറിയിട്ടും ഓടി വന്ന് കടിച്ചു. കൈ കുടഞ്ഞത് കൊണ്ടാണ് രക്ഷപ്പെട്ടത്. പെട്ടന്ന് ഒരു ഓട്ടോ വന്നതിനാൽ അതിൽ കയറി രക്ഷപ്പെട്ടെന്ന് ഏബൽ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam