പൊലീസിനെ കൊണ്ട് പിടിപ്പിക്കും! 11കാരനോട് ക്രൂരത കാണിച്ച ശേഷം തട്ടുകടക്കാരന്റെ ഭീഷണി; 23 വ‍ര്‍ഷം തടവ്

Published : Jan 15, 2024, 10:58 PM IST
പൊലീസിനെ കൊണ്ട് പിടിപ്പിക്കും! 11കാരനോട് ക്രൂരത കാണിച്ച ശേഷം തട്ടുകടക്കാരന്റെ ഭീഷണി; 23 വ‍ര്‍ഷം തടവ്

Synopsis

ഓറഞ്ചു നല്‍കാമെന്നു പറഞ്ഞ് തട്ടുകടക്കുള്ളിലേക്ക് 11കാരനെ വിളിച്ചുകയറ്റി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനം

ചേര്‍ത്തല: ഓറഞ്ചു നല്‍കാമെന്നു പറഞ്ഞ് തട്ടുകടക്കുള്ളിലേക്ക് 11കാരനെ വിളിച്ചുകയറ്റി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസില്‍ പ്രതിക്ക് 23 വര്‍ഷം തടവും ഒരു ലക്ഷം പിഴയും ശിക്ഷ. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 14-ാം വാര്‍ഡില്‍ മനയത്ത് വീട്ടില്‍ സന്തോഷ്  (49) നെയാണ് ചേര്‍ത്തല പ്രത്യേക അതിവേഗ പോക്‌സോ കോടതി ജഡ്ജി ശിക്ഷിച്ചത്. 

2018 ഡിസംബറില്‍ അര്‍ത്തുങ്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്തതാണ് കേസ്. മാരാരിക്കുളം ബീച്ചിനു സമീപം പ്രതിനടത്തിയിരുന്ന തട്ടുകടയിലേക്കാണ് കുട്ടിയെ കയറ്റി ഗുരുതരമായ  ലൈംഗികാതിക്രമം നടത്തിയത്. ആരോടെങ്കിലും പറഞ്ഞു കുട്ടിയെ പൊലീസിനെകൊണ്ടു പിടിപ്പിക്കുമെന്ന ഭീഷണിയും മുഴക്കിയിരുന്നു. കടയില്‍ നിന്നും കുട്ടി ഇറങ്ങിവരുന്നത് ബന്ധുവായ സ്ത്രീ കണ്ടതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. ഇതിനു മുമ്പും ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചിരുന്നതായാണ് പരാതി.

12 വയസിൽല്‍ താഴെ പ്രായമുള്ള കുട്ടിയെ ഗുരുതരമായ ലൈംഗിക അതിക്രമം നടത്തിയതിന്  പോക്‌സോ നിയമത്തിലെ വകുപ്പ് പ്രകാരം 20 വര്‍ഷം തടവും 50,000 രൂപ പിഴയും പ്രക്യതി വിരുദ്ധ പീഡനത്തിന് ഇന്ത്യന്‍ ശിക്ഷാ നിയമം 377-ാം വകുപ്പ് പ്രകാരം മൂന്നുവര്‍ഷം തടവും 50,000 രൂപ പിഴയും ആണ് വിധിച്ചത്. പിഴ ഒടുക്കാത്ത പക്ഷം ഒരു വര്‍ഷം തടവ് കൂടി അനുഭവിക്കണം. പിഴത്തുക അടക്കുന്ന പക്ഷം ഇരയായ കുട്ടിക്ക് നല്‍കുന്നതിനും.. അതു കൂടാതെ കുട്ടി അനുഭവിച്ച ശാരീരിക മാനസിക വിഷമങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനും സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു.

അര്‍ത്തുങ്കല്‍ സബ്ബ് ഇന്‍സ്പക്ടറായിരുന്ന  ജിജിന്‍ ജോസഫ്  രജിസ്റ്റര്‍ ചെയ്ത്  അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസിന്റെ അന്വേഷണത്തില്‍ എ.എസ്.ഐ. ജോഷി, സി.പി.ഒമാരായ ജോളി മാത്യു, മായ എന്നിവര്‍ പങ്കെടുത്തു. പ്രോസിക്യൂഷന്‍ 20 സാക്ഷികളെ ഹാജരാക്കിയതില്‍ 18പേരെ വിസ്തരിച്ചു. 23 രേഖകള്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍  ബീന കാര്‍ത്തികേയന്‍, അഡ്വ. ഭാഗ്യലക്ഷ്മി എന്നിവര്‍ ഹാജരായി. അര്‍ത്തുങ്കല്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ബിനീഷ് തോപ്പില്‍, ചേര്‍ത്തല എസ് സി പി ഒ സുനിത എന്നിവര്‍ പ്രോസിക്യൂഷന്‍ നടപടികൾക്ക് നേതൃത്വം നൽകി.

'തുണി അഴിക്കെടാ', ആക്രോശിച്ച് ജനക്കൂട്ടം, യുവാക്കളെ നഗ്നരാക്കി മർദ്ദിച്ചു; എല്ലാം സംശയത്തിന്‍റെ പേരിൽ, കേസ്...

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വല തകർത്ത് കടൽ മാക്രിയും പാറകളും, ചാകരക്കാലത്ത് തീരത്ത് കണ്ണീര്‍ത്തിര
ജെസിബിയിൽ ബൈക്കിടിച്ച് ചികിത്സയിലായിരുന്ന മകൻ മരിച്ചു, മണിക്കൂറുകൾക്കുള്ളിൽ അച്ഛനും മരണപ്പെട്ടു