കരാട്ടെ പരിശീലനത്തിനിടെ ശക്തമായ വയറുവേദനയും ഛർദിയും; കുഴഞ്ഞ് വീണ 11 വയസുകാരിക്ക് ദാരുണാന്ത്യം

Published : Apr 17, 2026, 05:21 AM IST
KARATE TRAINING DEATH

Synopsis

കൊല്ലം അഞ്ചലിൽ കരാട്ടെ പരിശീലനത്തിനിടെ 11 വയസുകാരി കുഴഞ്ഞുവീണു മരിച്ചു. വാളകം സ്വദേശി അഹന്ന ബിനോയിയാണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കൊല്ലം: കരാട്ടെ പരിശീലനത്തിനിടെ 11 വയസുകാരി കുഴഞ്ഞ് വീണു മരിച്ചു. വാളകം പുത്തൻവിള വീട്ടിൽ ബിനോയ് സിമി ദമ്പതികളുടെ മകൾ അഹന്ന ബിനോയിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ മാതാവുമൊത്ത് അഞ്ചലിലെ കരാട്ടെ ക്ലാസ് നടത്തുന്ന സ്ഥാപനത്തിൽ എത്തിയതായിരുന്നു. പരിശീലനത്തിനിടെ ശാരീരിക അസ്വസ്ഥ അനുഭവപ്പെട്ട് കുട്ടി കുഴഞ്ഞ് വീഴുകയായിരുന്നു. ശക്തമായ വയറുവേദനയും ഛർദിയും ആണ് ഉണ്ടായത്. ഉടൻ തന്നെ പരിശീലകനും കുട്ടിയുടെ മാതാവും ചേർന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഞ്ചൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹാഷിറിന് വേണ്ടി സിപിഎമ്മിന്റെ ഫ്ലെക്സ്, സിനിമയിൽ ഫ്ലെക്സിൽ നിന്ന് വെട്ടി മാറ്റിയെങ്കിലും...; വൈറലായി ചിത്രം, വാഴ 2 നായകന് ആദരം
കോഴിക്കോട് പള്ളി വളപ്പിൽ ഭ്രൂണം കണ്ടെത്തിയ സംഭവത്തില്‍ ചുരുളഴിഞ്ഞു, യുവതി പ്രസവിച്ചത് മാസം തികയാതെ, ദുരൂഹതയില്ലെന്ന് പൊലീസ്